അഞ്ചു കോടി രൂപ അമ്പലങ്ങൾക്ക് സംഭാവന നൽകി വാർത്തകളിൽ ഇടംപിടിച്ച് ആനന്ദ് അംബാനി!

12

അംബാനി കുടുംബത്തിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരുപറ്റം ആളുകൾ ജനങ്ങൾക്കിടയിലുണ്ട്. ആഡംബരത്തിന്റെ കാര്യത്തിൽ എന്നും ഒരു പടി മുന്നിൽ നിൽക്കുന്ന അംബാനി കുടുംബം ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത് മകൻ ആനന്ദ് അംബാനി അമ്പലങ്ങൾക്ക് വേണ്ടി നൽകിയ അഞ്ചു കോടി രൂപ സംഭാവനയുടെ പേരിലാണ്.

നിലവിൽ ലോക കോടീശ്വര പട്ടികയിൽ അംബാനി കുടുംബം പതിനൊന്നാം സ്ഥാനത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇവർ നടത്തുന്ന അത്യാഡംബര ചടങ്ങുകളും മറ്റും വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുമുണ്ട്.

വളരെ കുറച്ചു മാസങ്ങൾക്ക് മുൻപായിരുന്നു ഇന്ത്യക്കകത്തും,പുറത്തുമുള്ള പ്രശസ്തരായ വ്യക്തികളെ ക്ഷണിച്ചുകൊണ്ട് ആനന്ദ് അംബാനിയും, രാധിക മെർച്ചന്റും തമ്മിലുള്ള അത്യാഡംബര വിവാഹനിശ്ചയം ജാം നഗറിൽ വച്ച് നടന്നത്.

അതിന് തൊട്ട് പിന്നാലെയാണ് ഇപ്പോൾ ആനന്ദ് അംബാനി അസമിലെ കാമാഖ്യ ക്ഷേത്രത്തിനും, ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിനുമായി 5 കോടി രൂപ സംഭാവനയായി നൽകിയിട്ടുള്ളത്. ഇതിന് മുൻപും അംബാനി കുടുംബം ഏകദേശം 15 ക്ഷേത്രങ്ങൾക്ക് വേണ്ടി വൻ തുകകൾ സംഭാവന നൽകിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.