25 ലക്ഷം കോഴ വാങ്ങി:അനിൽ ആന്റണിക്ക് എതിരെ നന്ദകുമാർ;ലക്ഷ്യം തിരഞ്ഞെടുപ്പോ?

10

ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ അനില്‍ ആന്റണിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ് ദല്ലാൾ നന്ദകുമാർ.സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തൻറെ കയ്യിൽ നിന്നും 25 ലക്ഷം രൂപ ആൻറണി കോഴ വാങ്ങിയെന്നാണ് ആരോപണം.

തനിക്കെതിരെ യാതൊരു കേസും ഇതുവരെ നിലവിലില്ലെന്നും ആരും പണം തന്നിട്ടില്ലെന്നും അനിൽ ആൻറണി പ്രതികരിച്ചു നന്ദകുമാർ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും കൂടാതെ ആരോപണത്തിന് പിന്നിൽ പി ജെ കുരിയന്റെ ബുദ്ധി ആണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ തനിക്കെതിരെ കെ പി സി സി നടത്തുന്ന ഗൂഢാലോചനകളെ നേരിടാൻ തയ്യാറാണെന്നും അനിൽ ആൻറണി കൂട്ടിച്ചേർത്തു.

എന്നാൽ അനില്‍ ആൻറണി ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടിയതിന്റെ പ്രതിഫലനങ്ങൾ മാത്രമാണ് ഇതെന്ന് പി ജെ കുര്യൻ അഭിപ്രായപ്പെട്ടു. വിവാദങ്ങൾ കൊടുമ്പിരികൊള്ളുമ്പോൾ പത്തനംതിട്ടയിൽ അനിലിന്റെ ‘A’ ക്ലാസ് മോഹങ്ങൾ പൂവണിയുമോഎന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.