നടനും ബിജെപി രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാർ കഴിഞ്ഞദിവസം ലോക്സഭാ മത്സരത്തിന്റെ പ്രചരണത്തിനായി മുളവനയിൽ നടന്ന യോഗത്തിൽ പങ്കെടുത്തപ്പോഴായിരുന്നു കണ്ണിൽ ആരോ കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് രാഷ്ട്രീയ വിരോധം കൊണ്ട് സിപിഎമ്മിൽ നിന്നും ആരോ മനപ്പൂർവ്വം തന്റെ കണ്ണിൽ കുത്തിയതാണ് എന്ന രീതിയിൽ കൃഷ്ണകുമാർ പോലീസിൽ പരാതി നൽകിയിരുന്നു.
കുണ്ടറ പോലീസ് നടത്തിയ തുടർ അന്വേഷണത്തിൽ പിടിയിലായത് ബിജെപിയുടെ തന്നെ പഞ്ചായത്ത് സമിതി സെക്രട്ടറിയായ സനൽ പുത്തൻ വിള എന്ന വ്യക്തിയാണ്. ഇവിടെ വെച്ച് തന്നെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.എന്നാൽ താൻ മനപ്പൂർവം ചെയ്തതല്ല ഇത്തരത്തിലുള്ള ഒരു പ്രവർത്തിയെന്നും, കൃഷ്ണകുമാറിനെ സ്വീകരിക്കാനായി വേദിയിൽ എത്തിയപ്പോൾ കയ്യിലിരുന്ന താക്കോൽ അബദ്ധത്തിൽ അദ്ദേഹത്തിന്റെ കണ്ണിൽ കുത്തിയത് ആയിരുന്നുവെന്നും പ്രതി സമ്മതിച്ചു. തുടർന്ന് സ്റ്റേഷനിൽ നിന്ന് തന്നെ സനലിനെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ കരുതിയിരുന്നത് തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിപിഎമ്മിനെതിരെ സംസാരിച്ചതിന് എതിരായി പാർട്ടിയിൽ നിന്നും തനിക്കെതിരെ ആരോ മനപ്പൂർവ്വം ചെയ്ത ആക്രമണമാണ് എന്ന രീതിയിലായിരുന്നു. ഇപ്പോഴിതാ യഥാർത്ഥ പ്രതിയെ കണ്ടുകിട്ടിയതോടെ പ്രശ്നങ്ങൾക്കെല്ലാം അവസാനമായിരിക്കുകയാണ്.