“വിധി എൻ ഡി എ ക്ക് അനുകൂലമോ”: തെരഞ്ഞെടുപ്പ് ആദ്യഘട്ട അവലോകനം.

4

വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് ആദ്യഘട്ടം അവസാനിക്കുമ്പോൾ വിധി തങ്ങൾക്ക് അനുകൂലമായിരിക്കും എന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും അവകാശപ്പെടുന്നു.

എൻ ഡി എ ക്ക് അനുകൂലമായി ആയിരുന്നു വോട്ടെടുപ്പ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം എല്ലാ വൊട്ടർമാർക്കും നന്ദിയും അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി 62.7 ശതമാനമാണ് പോളിംഗ്. ത്രിപുരയിൽ ആണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്.

മണിപ്പൂർ, ഛത്തീസ്ഗഡ് ലെ മാവോയിസ്റ്റ് മേഖലയായ ബസ്തർ പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ആക്രമ സംഭവങ്ങൾ നടന്നു. 21സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. പശ്ചിമബംഗാൾ ഇൽ 77.57 ശതമാനവും,തമിഴ് നാട്ടിൽ 72.09 ശതമാനവും, ബിഹാറിൽ 46.32 ശതമാനവും ആയിരുന്നു പോളിംഗ്. മണിപ്പൂരിൽ 67.46 ശതമാനം ആയിരുന്നു പോളിംഗ്. എന്നാൽ നാഗാലാൻഡിൽ 6 ജില്ലകളിലെ ഓട്ടർമാർ തെഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിൽ പ്രതിഷേധിച്ച് ആയിരുന്നു ബഹിഷ്കരണം.ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ ആണ് തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത് 6 ജില്ലകളിലായി 4 ലക്ഷത്തിലധികം വോട്ടർമാരുണ്ട്.