തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ചൂട്, വോട്ട് ചെയ്യാനെത്തി പ്രശസ്ത താരങ്ങളും!

8

രാജ്യം മുഴുവൻ ലോക്സഭ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്.തമിഴ്നാട്ടിൽ ഇന്നാണ്‌ വ്യത്യസ്ത മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് ദിനം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് തമിഴിലെ സൂപ്പർസ്റ്റാർ രജനീകാന്ത് ഉൾപ്പെടെയുള്ളവർ വോട്ട് ചെയ്യാൻ എത്തിയതിനെ പറ്റിയാണ്.

കമലഹാസനും, രജനീകാന്തും ചെന്നൈയിലുള്ള വീടിന് അടുത്തുള്ള പോളിംഗ് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. അതേസമയം ഇപ്പോൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് തമിഴ് നടൻ വിശാൽ വോട്ട് ചെയ്യാൻ എത്തിയ രീതിയെ പറ്റിയാണ്. സൈക്കിളിലാണ് താരം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. കഴിഞ്ഞ വോട്ടിംഗ് ദിനത്തിൽ ഇളയദളപതി വിജയ് ഇത്തരത്തിൽ സൈക്കിളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത് വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു.

തമിഴിലെ മിക്ക താരങ്ങളും ഇന്ന് അതാത് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സൂര്യ, കാർത്തിക് , ധനുഷ്, തൃഷ, വിജയ് സേതുപതി ഉൾപ്പെടെയുള്ളവർ താങ്കൾ വോട്ട് ചെയ്തതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.