നടൻ കുഞ്ചന്‍റെ മകൾ സ്വാതി കുഞ്ചൻ വിവാഹിതയായി!

9

മലയാള സിനിമയിലെ പ്രിയ നടൻ കുഞ്ചന്‍റെ മകൾ സ്വാതി കുഞ്ചൻ വിവാഹിതയായി. നിത അംബാനി ഉൾപ്പെടെയുള്ള പ്രശസ്ത സെലിബ്രിറ്റികളെ സ്റ്റൈൽ ചെയ്യുന്ന സ്വാതി വിവാഹത്തിലും അതീവ സുന്ദരിയായാണ് അണിഞ്ഞൊരുങ്ങിയിട്ടുള്ളത്. ബോളിവുഡ് ഉൾപ്പെടെയുള്ള സെലിബ്രിറ്റി താരങ്ങൾക്കിടയിൽ ഫാഷൻ സ്റ്റൈലിസ്റ്റ് എന്ന രീതിയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ സ്വാതിക്ക് കഴിഞ്ഞു. നടനെന്ന നിലയിൽ അച്ഛന്റെയും, സെലിബ്രിറ്റി ബ്യൂട്ടീഷൻ എന്ന രീതിയിൽ അമ്മയുടെയും സ്വാധീനം ഉപയോഗപ്പെടുത്താതെ തന്നെ സ്വാതി തന്റെ മേഖലയിൽ ഒരു മികച്ച സ്ഥാനം കണ്ടെത്തി.

സ്വാതിയെ കൂടാതെ രണ്ട് മക്കളാണ് കുഞ്ചന് ഉള്ളത്. ഇതിൽ രണ്ടാമത്തെ മകളാണ് ഫാഷൻ സ്റ്റൈലിസ്റ്റ് ആയ സ്വാതി കുഞ്ചൻ. ഞായറാഴ്ച നടന്ന സ്വാതിയുടെ വിവാഹത്തിൽ മലയാളത്തിൽ നിന്ന് ഉൾപ്പെടെ നിരവധി താരങ്ങളാണ് പങ്കെടുത്തത്. വിവാഹത്തിന് അതീവ സുന്ദരിയായി എത്തിയ സ്വാതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു കൊണ്ടിരിക്കുന്നത്.

അഭിനന്ദ് ഭസന്തമാണ് സ്വാതിയുടെ വരൻ.മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി, ഫെമിന മാഗസിൻ സ്റ്റൈലിസ്റ്റ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലെല്ലാം സ്വാതി തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഫ്രീലാൻസ് സ്റ്റൈലിസ്റ്റായി ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമകളിൽ വർക്ക് ചെയ്യുകയാണ് സ്വാതി.