ആഷ് കളറിൽ ചുവന്ന പൂക്കളോട് കൂടിയ മനോഹരമായ വസ്ത്രമണിഞ്ഞ് ഉദയസൂര്യന്റെ നിഴൽ വീണ മുഖവുമായി ആരാധകരുടെ ശ്രദ്ധ നേടുകയാണ് ശിവദ നായർ.പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. 2009ൽ പുറത്തിറങ്ങിയ ‘കേരളകഫേ’ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്.ആ ചിത്രത്തിനു ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.
പിന്നീട് ഫാസിൽ ചിത്രമായ ലിവിങ്ങ് ടു ഗെദർ എന്ന ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.ഒട്ടേറെ തമിഴ് സിനിമകളിലും താരം
അഭിനയിച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ സു സു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് ശിവദയായിരുന്നു. സംസാരിക്കുമ്പോൾ ഇടറുന്ന സുധിക്ക് ജീവിതത്തിൽ മുന്നോട്ട് പോകാൻ പ്രയാസമാകുകയും എന്നിരുന്നാലും, തൻ്റെ സ്പീച്ച് തെറാപ്പിസ്റ്റായ കല്യാണിയെ വിവാഹം കഴിച്ചതിനുശേഷം അയാൾ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നതായിരുന്നു ചിത്രത്തിന്റെ കഥാസാരം,ചിത്രത്തിലെ കല്യാണി എന്ന കഥാപാത്രത്തെ മനോഹരമാക്കി ശിവദ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സീറോ, ഇടി, ലക്ഷ്യം, അച്ചായൻസ്,വല്ലവനക്കും വല്ലവൻ, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ. ഗരുഡൻ എന്ന തമിഴ് ചിത്രവും രഹസ്യ വീട് എന്ന മലയാള ചിത്രവുമാണ് താരത്തിന്റെ പുതുതായി റിലീസ് ചെയ്ത ചിത്രങ്ങൾ.