റിലീസ് ചെയ്തിട്ട് അഞ്ചുവർഷം,” ജെഴ്സി” വീണ്ടും തീയറ്ററുകളിലേക്ക്

8

ഗൗതം ടിന്നനൂരി സംവിധാനം ചെയ്ത നാനീ ചിത്രം ജേഴ്സി വീണ്ടും തീയറ്ററുകളിൽ എത്തുന്നു.സിത്താര എന്റർടൈൻമെന്റ്‌സിന് കീഴിൽ സൂര്യദേവര നാഗ വംശി നിർമ്മിച്ച 2019 ലെ ഇന്ത്യൻ തെലുങ്ക് ഭാഷയിലുള്ള സ്‌പോർട്‌സ് ചിത്രമാണ് ‘ജേഴ്‌സി’. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹത്താൽ തന്റെ മുപ്പതാംവയസ്സിൽ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ തീരുമാനിക്കുന്ന പ്രതിഭാശാലിയായ ക്രിക്കറ്റ് കളിക്കാരനായ അർജുനെയാണ് നാനീ അവതരിപ്പിക്കുന്നത്.

നാനി, ശ്രദ്ധ ശ്രീനാഥ് എന്നിവർക്കൊപ്പം റോണിത് കമ്ര, സത്യരാജ്, ഹരീഷ് കല്യാൺ, സനുഷ, സമ്പത്ത് രാജ്, വിശ്വന്ത് ദുദ്ദുംപുടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു, ഛായാഗ്രഹണം സനു ജോൺ വർഗീസും എഡിറ്റിംഗ് നവീൻ നൂലിയും നിർവ്വഹിക്കുന്നു.2019 ലെ മികച്ച തെലുങ്ക് ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ചിത്രമാണ് ജേഴ്സി. നാനിഎന്ന സ്ക്രീൻ നാമത്തിൽ അറിയപ്പെടുന്ന ഘണ്ട നവീൻ ബാബു ഒരു ടെലിവിഷൻ അവതാരകനും നടനും നിർമ്മാതാവും ആണ്.

നാച്ചുറൽ സ്റ്റാർ എന്നറിയപ്പെടുന്ന നാനീ 2008 അഷ്ട ചമ്മ എന്ന തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.അറിയുന്നു. വെള്ളിപോയിന്തി മനസു, യെവടെ സുബ്രഹ്മണ്യം, ഭലേ ഭലേ മഗഡിവോയ്, കൃഷ്ണ ഗാഡി വീര പ്രേമ ഗാധ, ജെൻറിൽമാൻ, മജ്നു , നീനു ലോക്കൽ , നിന്നെ കോടി, മിഡിൽ ക്ലാസ് അബ്ബായി , ജേഴ്സി , നാനിയുടെ ഗാംഗ് ലീഡർ , ശ്യാം സിംഹ റോയ്, ദസറ, ഹായ് നൻ,എന്നിവ പ്രധാന ചിത്രങ്ങൾ ആണ്.2013ൽ ഡി ഫോർ ഡോപ്പിടി എന്ന ചിത്രം സ്വന്തമായി നിർമ്മിച്ചു.
ജെഴ്സിയിലെ അഭിനയത്തിന് സൗത്ത് ഇന്ത്യൻ ഇൻറർനാഷണൽ മൂവി അവാർഡുകളും ലഭിച്ചിരുന്നു. 2024ൽ റിലീസ് ആകാനിരിക്കുന്ന സരിപോധാ ശനിവാരം ആണ് ഏറ്റവും പുതിയ ചിത്രം.ചിത്രം ആഗസ്റ്റിൽ റിലീസ് ആകും എന്നാണ്ചിത്രം ആഗസ്റ്റിൽ റിലീസ് ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.