“റേച്ചൽ” ടീമിന് വിജയാശംസകളുമായി ലാൽ ജോസ്….

8

ഹണി റോസ് നായികയായി എത്തുന്ന റേച്ചൽ എന്ന പുതിയ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ലാൽ ജോസ്. ചിത്രത്തിൻറെ സെക്കന്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിനെ തുടർന്നാണ് ടീമിന് ആശംസകൾ നേർന്നുകൊണ്ട് ലാൽ ജോസ് എത്തിയത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്‌ അദ്ദേഹം ടീമിന് വിജയാശംസകൾ നേർന്നത്. പുതുമുഖ സംവിധായകയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹരചയിതാവും ആകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഹണി റോസ് ഒരു നാട്ടിൻപുറത്തുകാരിയുടെ വേഷത്തിലാണ് പോസ്റ്ററിൽ എത്തുന്നത് ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്നതാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ എൻ എം ആണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. സംഗീതം സംവിധാനം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ,ഷൈമാ മുഹമ്മദ്‌ ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, വിതരണം: ബിഗ്‌ ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്, സ്റ്റിൽസ്: നിദാദ് കെ എൻ.എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. പോസ്റ്റർ പുറത്തുവന്നതോടെ ചിത്രത്തിന്റെ റിലീസിനായി ഹണി റോസ് ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്