രാഹുൽ ഗാന്ധിയുടെ വാക്കുകൾ പിണറായിയെ പ്രകോപിപ്പിച്ചോ?

11

കേരളത്തിൽ ഇലക്ഷൻ പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സ്വന്തം രാഷ്ട്രീയ പാർട്ടികൾക്കായി എത്തിച്ചേർന്നത്. ഇത്തരത്തിൽ കഴിഞ്ഞദിവസം കണ്ണൂരിൽ എത്തിയ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും,കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നിരവധി ആരോപണങ്ങളാണ് നിരത്തിയത്.

എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസിന് എതിരെ കണക്കില്ലാത്ത ആരോപണങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ എൽഡിഎഫിൽ നിന്നും ആരോപിച്ചു കൊണ്ടിരിക്കുന്നത്.അതിന് എതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ ശക്തമായ മറുപടി.

കോൺഗ്രസിനെ തോൽപ്പിക്കാനായി ബിജെപിയുമായി കേരളത്തിലെ ഇടതുമുന്നണിക്ക് ഏതെങ്കിലും രീതിയിൽ സഖ്യമുണ്ടോ എന്ന രീതിയിലാണ് രാഹുൽ ചോദ്യം ഉന്നയിച്ചത്. ഇത്തരത്തിലുള്ള ഒരു ശക്തമായ ആരോപണം തങ്ങൾക്കെതിരെ ഉന്നയിച്ചതിനെ ചോദ്യം ചെയ്തു കൊണ്ട് സിപിഎമ്മിൽ നിന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉൾപ്പെടെ നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. എന്തായാലും തിരഞ്ഞെടുപ്പ് ചൂട് നാടെങ്ങും കൊടുമ്പിരി കൊള്ളുമ്പോൾ രാഷ്ട്രീയ നേതാക്കൾ അവരുടെ വിജയതന്ത്രങ്ങൾ വ്യത്യസ്ത രീതികളിൽ പയറ്റി കൊണ്ടിരിക്കുകയാണ്.