അനുജൻ പൃഥ്വിരാജിനെ വാനോളം പുകഴ്ത്തുകയാണ് പൂർണിമ. മക്കൾക്ക് കാണിച്ചുകൊടുക്കാനുള്ള ഏറ്റവും പെർഫെക്റ്റ് ആയ എക്സാമ്പിൾ ആണ് പൃഥ്വിരാജ് എന്നാണ് പൂർണിമ കഴിഞ്ഞദിവസം സാമൂഹ മാധ്യമങ്ങൾക്ക് നൽകിയ ഇൻറർവ്യൂവിൽ പറഞ്ഞത്.’തന്റെ ലക്ഷ്യങ്ങളിലേക്ക് എത്താൻ അക്ഷീണം പരിശ്രമിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്,നമ്മൾ എന്തു ചെയ്യുമ്പോഴും ഏറ്റവും നല്ല എക്സാമ്പിൾ നമ്മൾ തന്നെയാകണമെന്ന് പറയാറുണ്ട്. എനിക്ക് എന്റെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ പൃഥ്വിയെക്കാൾ നല്ല എക്സാമ്പിൾ വേറെയില്ല’-അവർ പറയുന്നു. പൃഥ്വിയുടെ യാത്ര നിങ്ങൾ എല്ലാവരും കാണുന്നതാണ്. അത് ഞാനും കണ്ടിട്ടുണ്ട്. ഒരു കുടുംബമെന്ന നിലയിൽ പുറത്തറിയാത്ത ധാരാളം കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഈ യാത്ര ഒരുക്കലും എളുപ്പമല്ല. വിജയം നേടിയ ശേഷം വീണ്ടും കഷ്ടപ്പാടിലൂടെ പോകുക എന്നത് ബുദ്ധിമുട്ടാണ് എന്നും അവർ കൂടിച്ചേർത്തു. ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം പിന്നീട് സിനിമകളിൽ നിന്നും പൂർണിമ ഇടവേളയെടുത്തിരുന്നു. ഇപ്പോൾ പ്രാണ എന്ന ക്ലോത്തിങ് ബ്രാന്റിന്റെ ഉടമസ്ഥയും ടിവി അവതാരികയും മറ്റുമായി തിരക്കിലാണ് പൂർണിമ. കൂടാതെ സിനിമകളിലും സജീവമാണ് താരം. രാജീവ് രവി ചിത്രം തുറമുഖത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു പൂർണിമയുടേത്. തൊട്ടപ്പൻ’ എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രമാണ് പൂർണിമയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ദ്രജിത്താണ് ചിത്രത്തിൽ നായകനായെത്തുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ആദ്യമായാണ് ഇന്ദ്രജിത്തും പൂർണിമയും ജോഡികളായി ഒരു ചിത്രത്തിലെത്തുന്നത്. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എതായാലും ഒരുപാട് നാളുകൾക്കു ശേഷമുള്ള പൂർണിമയുടെ വമ്പൻ തിരിച്ചു വരവ് ആഘോഷമാക്കി മാറ്റുകയാണ് ആരാധകർ.