“പേരെന്റിങ്ങിന്റെ പുതിയ മുഖവുമായി ഒരു അമ്മ”

10

എന്റെ ചോറ്റുപാത്രം എന്ന സംരംഭത്തിന് ഉടമയായ ഷാലിൻ തന്റെ കുട്ടികളെ വളർത്തിയ ആശയങ്ങൾ കൈരളി ടീവിക്ക് നൽകിയ ഇൻറർവ്യൂ ലൂടെ പങ്കുവയ്ക്കുമ്പോൾ മലയാളികൾക്ക് അത് കൗതുകം ആവുകയാണ് വിവാഹബന്ധം വേർപ്പെടുത്തിയ അമ്മമാർ കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്നത് ഒരു ത്യാഗമായി കാണാനില്ലെന്ന് ആണ് ഷാലിന്റെ വശം. കുട്ടികളെ വളർത്തുകയായിരുന്നില്ല എന്നും അവർ എന്നോടൊപ്പം സഹകരിച്ച് വളരുകയായിരുന്നു എന്നും അവർ പറയുന്നു. ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ അവരെ കൊണ്ട് ആകും വിധം അമ്മയെ സഹായിച്ചിരുന്നു. കുട്ടികളുടെ പേര് തൻറെ പേരിൻറെ ഒപ്പം ചേർക്കാൻ ആഗ്രഹിക്കുന്നു എന്ന ഒരു വേറിട്ട ആശയവും ശാലിൻ പങ്കുവയ്ക്കുന്നു. ക്യാൻസർ ബാധിതയായിരുന്ന ശാലിൻ നിരവധി വിപരീത പരിസ്ഥിതികൾ തരണം ചെയ്താണ് ജീവിതത്തിൽ മുന്നോട്ടു വന്നത്, ഇന്ന് എന്റെ ചോറ്റുപാത്രം എന്ന പദ്ധതിയിലൂടെ അവർ നിരവധി ആളുകൾക്ക് ആഹാരം നൽകുന്നു . കുട്ടികളെ മാറ്റിനിർത്താതെ നമ്മുടെ ജീവിതത്തിൻറെ ഓരോ സാഹചര്യങ്ങളിലും അവരെ കൂടെ കൂട്ടിക്കൊണ്ട് അവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്നുള്ളതിനു ഷാലിന്റെ ജീവിതം നമുക്കൊരു മാതൃകയാണ്. കൂടെയുള്ള കൂട്ടുകാർക്കെല്ലാം ആഹാരം ഉണ്ടാക്കിക്കൊടുത്താണ് ഡോക്ടർ ആയ തൻറെ മകൾ ഇപ്പോഴും ഹോസ്റ്റൽ റെന്റിനുള്ള പണം കണ്ടെത്തുന്നത് എന്ന് അവർ പറയുമ്പോൾ കുട്ടികളെ നമ്മുടെ ജീവിത സഹചര്യങ്ങളിൽ ഉൾപ്പെടുത്തി വളർത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ഓരോ മാതാപിതാക്കളെയും അവർ ബോധ്യപ്പെടുത്തുകയാണ്.