“നൃത്ത സന്ധ്യ” എന്നു പേരിട്ടിരിക്കുന്ന
പ്രോഗ്രാമുമായി നവ്യ നായർ ഏപ്രിൽ 21 ന് കോവളത്തെത്തുന്നു. താരം തന്റെ ഇൻസ്റ്റാഗ്രം പേജിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. നവ്യയുടെ ഓരോ പരിപാടികളും ആരാധകർ വളരെ ആകാംഷയൂടെയാണ് കാത്തിരിക്കുന്നത്.
ഇഷ്ട്ടം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിന്നു. എന്നാൽ 10 വർഷങ്ങൾക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയപ്പോൾ ഇരു കൈകളും നീട്ടിയാണ് മലയാളി ആരാധകർ സ്വീകരിച്ചത് “സ്ത്രീവിരുദ്ധതയെ മഹത്വ വൽക്കരിക്കുന്ന ഒരു സിനിമകളിലും താൻ അഭിനയിക്കില്ല എന്ന പ്രഖ്യാപനത്തോടെയാണ് താരം തിരിച്ചെത്തിയത്.‘ഒരുത്തിയുടെ എഴുത്തുകാരനായ സുരേഷ് ബാബു തിരക്കഥയുമായി എന്നെ സമീപിച്ചു, അത് നല്ല വിഷയമായതിനാൽ ഞാൻ അത് തിരഞ്ഞെടുത്തു. 10 വർഷത്തിന് ശേഷം [മലയാള സിനിമയിൽ] ഒരു തിരിച്ചുവരവ് നടത്തുമ്പോൾ പ്രേക്ഷകരെ നിരാശപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല’.
ഞാൻ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ എൻ്റെ മനസ്സറിഞ്ഞാണ് ഞാൻ പോകുന്നത്,” റിലീസിന് മുന്നോടിയായി നടി പറഞ്ഞു. രണ്ട് തവണയെങ്കിലും ടെലിവിഷൻ ഷോകളിൽ സ്ത്രീവിരുദ്ധതയെയും ലിംഗവിവേചനത്തെയും കുറിച്ച് നവ്യ വാചാലയായിട്ടുണ്ട്. ഒരിക്കൽ ഒരു കുക്കറി ഷോയിൽ, പാചകം ചെയ്യാൻ അറിയേണ്ടത് വീട്ടിലെ സ്ത്രീകളാണെന്ന് ആതിഥേയൻ പറഞ്ഞപ്പോൾ, അവർ അതിനെ ശക്തമായി എതിർത്തു.
മറ്റൊരിക്കൽ, ഒരു കോമഡി ഷോയിൽ വിധികർത്താവായി പ്രത്യക്ഷപ്പെട്ടപ്പോൾ, ഒരു പുരുഷൻ തൻ്റെ ഭാര്യയെ തല്ലുകയും തമാശയാക്കുകയും ചെയ്യുന്ന ഒരു പ്രവൃത്തിയെ ചോദ്യം ചെയ്തത് അവർ മാത്രമായിരുന്നു. പരസ്പര ബഹുമാനമാണ് ഏതൊരു ബന്ധത്തിനും അടിസ്ഥാനമെന്ന് അവർ വാദിക്കുന്നു. അടുത്തിടെ മകനുമായി ഇൻഡോനേഷ്യയിലെ ബാലിയിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു.
ബാലിയിലെ ഉബുദിൽ ടീ ഷർട്ടും ഷോർട്ട്‌സും ധരിച്ച അമ്മയുടെയും മകൻ്റെയും ചിത്രങ്ങൾ വൈറലായിരുന്നു. നവ്യയുടെ ഡാൻസ് സ്‌കൂളായ മാതംഗിയിൽ സായ് കൃഷ്ണ നൃത്തം ചെയ്യുന്ന വീഡിയോ നവ്യ നേരത്തെ പങ്കുവെച്ചിരുന്നു. സ്കൂൾ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സായ് മിടുക്കനാണ്. ക്ലാസിൽ ഒന്നാം സ്ഥാനം നേടിയ മകൻ്റെ വിവരങ്ങൾ നവ്യാ നായർ നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.