ജനഗണമന എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. ഇപ്പോഴിതാ നിവിൻ പോളി,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. ചിത്രത്തിലെ പാട്ടുകളെല്ലാം ഇപ്പോൾ തന്നെ ഹിറ്റാണ്. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം നിവിൻ പോളി പ്രധാന വേഷത്തെ അവതരിപ്പിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ പ്രേക്ഷകർ അതിനെ എങ്ങിനെ ഏറ്റെടുക്കുമെന്ന് സോഷ്യൽ മീഡിയയിലും മറ്റും ഒരു സംസാരമുണ്ട്.
കാരണം നിവിന്റേതായി പുറത്തിറങ്ങിയ കഴിഞ്ഞ അഞ്ചു ചിത്രങ്ങൾ തുടർച്ചയായ ഫ്ലോപ്പുകളായിരുന്നു. എന്നാൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിൽ ഒരു കാമിയോ റോളിലൂടെ നിവൻ വൻ തിരിച്ചു നടത്തിയ എന്ന രീതിയിലും ആരാധകർക്കിടയിൽ സംസാരമുണ്ട്.
മലയാളി ഫ്രം ഇന്ത്യയുടെ പ്രമോഷൻ പരിപാടിക്കിടെ നടത്തിയ ഒരു ഇന്റർവ്യൂവിലാണ് ഡിജോ ജോസിനോട്, നിവിൻ പോളിയുടെ തുടർച്ചയായ അഞ്ചു ചിത്രങ്ങളുടെ ഫ്ലോപ്പ് പ്രഷറിന് ശേഷം ഈ ചിത്രത്തെ എങ്ങനെ എടുക്കും എന്ന രീതിയിൽ ഒരു ചോദ്യം ഉന്നയിച്ചത്. എന്നാൽ ചിത്രത്തിനുവേണ്ടി നിവിൻ പോളി ഫുളി കമിറ്റഡ് ആയാണ് എത്തിയത് എന്നും, നൂറു ദിവസം എടുത്താണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത് എന്നും, തന്റെ കാരിയറിലും നിവിന്റെ കാരിയറിലും ഇതൊരു വലിയ മാറ്റമാകട്ടെ എന്ന രീതിയിലും ഡിജോ സംസാരിച്ചത്.