കൊല്ലത്ത് വൻ സ്വീകരണം ഏറ്റുവാങ്ങി നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ മുകേഷ്!

9

അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ജനസേവനത്തിന്റെ കാര്യത്തിലും താൻ മുൻപന്തിയിൽ തന്നെയാണെന്ന് തെളിയിച്ച വ്യക്തിയാണ് മുകേഷ്. ഇപ്പോഴിതാ കൊല്ലം മണ്ഡലത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിനായി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് മുകേഷ്.

സംസ്ഥാനമെങ്ങും തിരഞ്ഞെടുപ്പ് ചൂടിൽ കൊടുമ്പിരി കൊള്ളുമ്പോൾ ഏറെ ചർച്ചയാകുന്നത് കുട്ടികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് കൊല്ലം ജില്ലയിൽ മുകേഷിന് നൽകിയ സ്വീകരണമാണ്. അദ്ദേഹത്തിന്റെ മുഖം ഉൾപ്പെടുത്തിയുള്ള കട്ടൗട്ട് ചിത്രങ്ങളോട് കൂടിയാണ് എൽഡിഎഫ് മുകേഷിനായി വൻ സ്വീകരണം സംഘടിപ്പിച്ചത്.

കൊല്ലം ഇരട്ടക്കടയിൽ സംഘടിപ്പിച്ച എൽഡിഎഫ് പ്രചാരണവേദിയിൽ ആയിരുന്നു ഇത്തരത്തിലുള്ള ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. നാടെങ്ങും അമിതമായ ചൂടിൽ വെന്തുരുകുമ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് നൽകിയ സ്വീകരണം വളരെയധികം ഊഷ്മളമാണെന്നും കൊല്ലത്തിന്റെ സ്വന്തം നായകനും, നേതാവുമായ മുകേഷ് കൂട്ടിച്ചേർത്തു.