മലയാളി ഫ്രം ഇന്ത്യയിലെ മലയാളി ആന്തം ഡബിൾ ഹിറ്റ്!

12

മലയാളത്തിനു സ്വന്തമായി ഒരു മലയാളി ആന്തം തന്നെ ഒരുക്കിയിരിക്കുകയാണ് മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. ലോകമെമ്പാടും മലയാളികൾ ഇല്ലാത്ത ഒരിടം ഇല്ല എന്നുതന്നെ പറയാം. പ്രത്യേകിച്ച് മലയാളിയില്ലാത്ത വിദേശരാജ്യങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമായിരിക്കും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഹിറ്റായി കൊണ്ടിരിക്കുന്നത് മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയിലെ മലയാളി ആന്തം എന്ന പാട്ടാണ്. ജനഗണമനയ്ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് മലയാളി ഫ്രം ഇന്ത്യ.

ചന്ദ്രനിൽ പോയാലും അവിടെ തട്ടുകട ഇടുന്ന ചന്ദ്രേട്ടനെ കാണാമെന്ന് തമാശ പറയുന്ന മലയാളികൾ ഈയൊരു സോങ്ങിനെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. മാജിക്‌ ഫ്രയിമിസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് മലയാളി ഫ്രം ഇന്ത്യ നിർമ്മിച്ചിട്ടുള്ളത്. ജെയക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീത നിർവഹണം ചെയ്തിട്ടുള്ളത്. നിവിൻ പോളിയെ കൂടാതെ അനശ്വര രാജൻ,ധ്യാൻ ശ്രീനിവാസൻ എന്നിങ്ങനെ ഒരു നീണ്ട താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള സീനുകൾ വച്ച് ഒരു കിടിലൻ കോമഡി എന്റർടൈനർ തന്നെയായിരിക്കും മലയാളി ഫ്രം ഇന്ത്യ എന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.