സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയാകുന്നു!

8

മേക്കപ്പ് ആർട്ടിസ്റ്റ് എന്ന രീതിയിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് സീമ വിനീത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷം സബ്സ്ക്രൈബെഴ്‌സുമായി പങ്കുവെച്ചിരിക്കുകയാണ് സീമ.’ എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന ക്യാപ്ഷനോടെയാണ് സീമ ജീവിതപങ്കാളിയുടെ ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. താൻ ഇഷ്ടപ്പെടുന്നയാൾ തനിക്കായി ഹൃദയം സമ്മാനിച്ചിരിക്കുന്നുവെന്നും തന്റെ ജീവിതത്തിൽ വരാനിരിക്കുന്ന നാളുകൾ സന്തോഷത്തിന്റെയും സമാധാനത്തിന്റെയുമാണെന്നും താരം പോസ്റ്റിനൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു. താരത്തിന്റെ പോസ്റ്റിന് കീഴിൽ നിരവധി കമന്റുകളും, ലൈക്കുകളുമാണ് നിറഞ്ഞിട്ടുള്ളത്.ചെക്കന്റെ സ്ഥലം എവിടെയാണ്, കമ്മ്യൂണിറ്റിയുമായി ബന്ധമുള്ളയാളാണോ എന്നിങ്ങനെ ആരാധകരുടെ ചോദ്യങ്ങൾ കമന്റ് ബോക്സിൽ നിറയുകയാണ്.

സീമയുടെ അടുത്ത കുടുംബാംഗങ്ങളും, ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹനിശ്ചയ ചടങ്ങിൽ സെറ്റ് സാരിയിൽ അതിമനോഹരിയായാണ് താരം അണിഞ്ഞൊരുങ്ങിയിട്ടുള്ളത്. വിവാഹ തീയതിയോ, വരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ഒന്നും തന്നെ സീമ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജോലിയിൽനിന്ന് ഇടവേള കിട്ടുമ്പോഴെല്ലാം കുക്കിംഗ് ഉൾപ്പെടെയുള്ള നിരവധി വ്ലോഗുകൾ തന്റെ സബ്സ്ക്രൈബേഴ്സിനായി പങ്കുവയ്ക്കുന്ന ആളാണ് സീമ വിനീത്.