ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം “കൂലി”യുടെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു.രജനീകാന്തിന്റെ ചിത്രങ്ങൾ വിലയിരുത്തുമ്പോൾ ചിത്രം ഒരു പക്കാ മാസ് ആക്ഷൻ ചിത്രം ആകാനാണ് സാധ്യത.സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ഒരു അധോലോക സംഘത്തിൻറെ കഥ പറയുന്ന ചിത്രത്തിൽ തമിഴ്നാട്ടിലെ ഒരു തുറമുഖമാണ് പശ്ചാത്തലം ആക്കുന്നത്. മലയാളി ഛായാഗ്രഹകൻ ഗിരീഷ് ഗംഗാധരൻ ഈ ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിക്കുന്നുണ്ട് എന്നുള്ളത് മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ്. അനിരുദ്ധാന്ന് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ചിത്രത്തിൻറെ മാസ്സ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത് അൻപ് അറിവ് ആണ്.തമിഴ് തെലുങ്ക് കണ്ണട ഹിന്ദി എന്നീ ഭാഷകളിലെല്ലാം ഈ ചിത്രം റിലീസ് ആകും എന്നാണ് അറിയാൻ കഴിയുന്നത്.ലോകേഷ് കനകരാജിനൊപ്പം രജനികാന്തിൻ്റെ ആദ്യ ചിത്രമാണിത്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു.ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്, എന്നാൽ ചിത്രത്തിലെ മ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഈ വർഷം ആദ്യം മകൾ ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാമിലാണ് രജനികാന്ത് അവസാനമായി അഭിനയിച്ചത്. സംവിധായകൻ ടിജെ ജ്ഞാനവേലിനൊപ്പം വേട്ടയാൻ്റെ ചിത്രീകരണത്തിലാണ് അദ്ദേഹം ഇപ്പോൾ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിലുണ്ട്. എന്തായാലും കൂലി ചിത്രത്തിൻറെ ടീസർ പുറത്തുവന്നതോടുകൂടി ചിത്രത്തിനു വേണ്ടിയുള്ള കട്ട വെയിറ്റിംഗിൽ ആണ് തലൈവരുടെ ആരാധകർ.