സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിപ്പിക്കപ്പെടുന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുകയാണ് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ ശൈലജ. സ്വന്തം വിജയത്തിനായി ഇത്രയും തരംതാണ രീതിയിൽ ആരോപണങ്ങൾ സൃഷ്ടിക്കേണ്ട ആവശ്യം തനിക്കില്ല എന്നും ശൈലജ ടീച്ചർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബർ ഇടങ്ങളിൽ തനിക്ക് നേരിടേണ്ടി വരുന്നത് ശക്തമായ ആരോപണങ്ങൾ ആണെന്നും എന്നാൽ ഒരു ദിവസം അത് ബൂമറാങ്ങ് പോലെ പറയുന്നവർക്ക് എതിരെ തിരിച്ചടിക്കപ്പെടുമെന്നും ശൈലജ ടീച്ചർ പറയുന്നു. തന്റെ പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കിയ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുമെന്നും, ജയിക്കുകയാണെങ്കിൽ അതേ രീതിയിലുള്ള പ്രവർത്തനങ്ങൾ പാർലമെന്റിലും താൻ കാഴ്ചവയ്ക്കുമെന്നും ആത്മവിശ്വാസത്തോടെ പറയുകയാണ് ശൈലജ ടീച്ചർ.
– താൻ ഇതുവരെ പറഞ്ഞ ഒരു കാര്യങ്ങളും മാറ്റിപ്പറയാൻ ഉദ്ദേശിക്കുന്നില്ല എന്നും കെ. കെ ശൈലജ കൂട്ടിച്ചേർത്തു. അതിന് ആവശ്യമായ തെളിവുകളെല്ലാം പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. തന്റെ പാർട്ടിയിൽ അല്ലാത്ത ആളുകൾ പോലും തനിക്കെതിരെയുള്ള ആരോപണങ്ങളിൽ കൂടെ നിൽക്കുന്നതിൽ സന്തോഷമുണ്ട് എന്ന രീതിയിൽ ആയിരുന്നു ശൈലജ ടീച്ചറുടെ വാക്കുകൾ. എന്തായാലും തിരഞ്ഞെടുപ്പ് അടുത്തതിലൂടെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത മത്സര പോരാണ് എങ്ങും നടന്നുകൊണ്ടിരിക്കുന്നത്.