മാത്യുവിന്‍റെ പുതിയ ചിത്രം ‘കപ്പ്’! ടീസർ പുറത്തിറങ്ങി!

14

യുവതാരം മാത്യുവിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ സഞ്ജു സാമൂവൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് കപ്പ്. അനന്യ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയ സംവിധായകൻ അൽഫോൻസ് പുത്രനാണ്. മാത്യുവിനെ കൂടാതെ ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഗ്രാമീണ് ഭംഗി എടുത്ത് കാണിക്കുന്ന രീതിയിൽ ഇടുക്കിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. സ്പോർട്സ് ഒരു പ്രധാന പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ കുടിയേറ്റ പ്രദേശമായ ഇടുക്കിയിൽ നിന്നും ഇന്ത്യയ്ക്കുവേണ്ടി ബാഡ്മിന്റൺ കളിക്കാനായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമയിലൂടെ പറഞ്ഞു പോകുന്നത്.

കണ്ണൻ എന്ന കഥാപാത്രത്തെയാണ് മാത്യു ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവിന്റെ മകൾ പുതുമുഖ താരം റിയയാണ് മാത്യുവിന്റെ നായികയായി അഭിനയിക്കുന്നത്. സഞ്ജു സാമുവൽ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ നടി നമിത പ്രമോദും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.