ഡിസി ബുക്സും കൊച്ചി ലുലുമാളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ലുലു റീഡേഴ്സ് ഫെസ്റ്റിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുവാൻ ഇന്ന് അശ്വതി ശ്രീകാന്തും ശ്രീപാർവതിയും എത്തുന്നു. അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം കാളിയുടെ സംവാദവും വേദിയിൽ നടക്കും.
റീഡേഴ്‌സ് ഫെസ്റ്റ് ഏപ്രിൽ 28 നു അവസാനിക്കും. സമകാല മലയാള സാഹിത്യത്തിലെ ത്രില്ലർ തരംഗത്തിൽ സജീവമായി വായിക്കപ്പെടുന്ന യുവ എഴുത്തുകാരിയാണ് ശ്രീ പാര്‍വതി. ‘മീനുകൾ ചുംബിക്കുന്നു’ എന്ന സ്വവർഗപ്രണയം ചർച്ച ചെയ്യുന്ന നോവലിനെച്ചുറ്റി വിവാദങ്ങൾ ഉണ്ടായെങ്കിലും വായനക്കാർ അതിനെ സ്വീകരിച്ചു. തന്നെ പലരും റെസ്‌പെക്ട് ചെയ്യുന്നതിന്റെ പ്രധാന കാരണം തന്റെ പ്രണയമാണ് എന്നും പ്രണയത്തിൽ സത്യസന്ധത കാണിച്ചതു കൊണ്ട് വീട്ടില്‍നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നയാളാണ് താൻ എന്നും അവർ മനോരമ ഓൺലൈനിന് നൽകിയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. തന്റെ പ്രണയത്തേക്കാൾ പക്വത ഭർത്താവിന്റെ പ്രണയത്തിനാണ്. അദ്ദേഹം വീൽചെയറിൽ ആണ്. പലരും അദ്ദേഹത്തോടു ചോദിക്കാറുണ്ട്, നിങ്ങൾ ഭാഗ്യവാനല്ലേ ഇതുപോലെ ഒരു ഭാര്യയെ കിട്ടിയില്ലേ എന്നൊക്കെ. ശരിക്കും താനാണ് ഭാഗ്യം ചെയ്തത്. എങ്ങനെയാണ് മനുഷ്യനെ സ്‌നേഹിക്കേണ്ടത് എന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. ഭർത്താവ് തന്നെപ്പോലെ പുസ്തകങ്ങൾ വായിക്കില്ല,അവർ പറഞ്ഞു.
അശ്വതി ശ്രീകാന്ത് ടെലിവിഷൻ അവതാരകയും എഴുത്തുകാരിയും യൂട്യൂബറും ആണ് . മഴവിൽ മനോരമയിലെ ചക്കപ്പഴം സീരിയലിൽ ആശാ ഉത്തമൻ എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത് . ചക്കപ്പഴത്തിന് 2020-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. കാളി, “ട്ട” യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം എന്നിവയാണ്
പ്രധാന കൃതികൾ.