“ഗെയിം ഓഫ് ത്രോൺസിന്റെ” വഴികളിലൂടെ ഒരു മലയാളി സുന്ദരി :അഹാന കൃഷ്ണ

5

ഗെയിം ഓഫ് ത്രോൺസ് എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്ന സ്കോഗ ഫോസ്സ് വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയുള്ള തൻറെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ് ആഹാന കൃഷ്ണ. മഞ്ഞയും കറുപ്പും വേഷം ധരിച്ച അഹാനയ്ക്ക് പിറകിൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം കൂടിയായപ്പോൾ ഒരു അസാധാരണ അനുഭവമാണ്ചിത്രം സമ്മാനിക്കുന്നത്.
യാത്രകളെ ഇഷ്ടപ്പെടുന്ന താരം തന്റെ യാത്രകളുമായി ബന്ധപ്പെട്ട ഒരുപാട് ചിത്രങ്ങൾ നിരന്തരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഐലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നേരുത്ത വന്നിരുന്നു.പൈൻ മരങ്ങൾക്കിടയിലെ നീല തടാകം അതിൽ അരയന്നം പോലെ നീന്തി തുടിക്കുന്നഅഹാനയുടെ ചിത്രങ്ങൾ നേരത്തെ തന്നെ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. വൈറ്റ് ബിക്കിനിയിൽ ചെറിയ ഡയമണ്ട് പെണ്ടന്റും മൂക്കുത്തിയും അണിഞ്ഞ അഹനയെ മനോഹരമായ ഒരു അരയന്നത്തോടാണ് അന്ന് ആരാധകർ ഉപമിച്ചിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീൽ ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടി ലൂക്കാ എന്ന ഹൃദയഹാരിയായ ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവൾ ആയത്. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ‘അടി’ എന്ന കോമഡി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഒരു വാൾപേപ്പർ പോലെ തോന്നിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ താരം പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഭൂപ്രദേശങ്ങളുടെ വശ്യമായ സൗന്ദര്യം അഹാനയുടെ ഓരോ ചിത്രങ്ങളിലും നിറഞ്ഞു തുളുമ്പുന്നു