‘ഭരണ മാറ്റത്തിന് വിധിയെഴുതാൻ വിരലുകളിൽ ഇന്ന് മഷിപുരളും’: ആദ്യ വോട്ടെടുപ്പ് ഇന്ന്

9

ഇന്ന് 21 സംസ്ഥാനങ്ങളിലായി 102 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടർമാർ പോളിങ്ങ് ബൂത്തിലെത്തും. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്
രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ്. ആദ്യഘട്ടത്തിൽ ഇന്ന് അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്,രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻനിക്കോബാർ, ലക്ഷദ്വീപ്, ജമ്മു കശ്മീർ, പോണ്ടിച്ചേരി
എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

39 സീറ്റുകളുള്ള തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലേക്കും ആദ്യ ഘട്ടമായ ഇന്നാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടമായ ഏപ്രിൽ 26 നാണ് കേരളം ബൂത്തിലെത്തുക തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേറാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി കരുക്കൾ നീക്കുമ്പോൾ ഏതുവിധേനയും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി സർവസജ്ജരായി രംഗത്തുണ്ട്.

കുറുമാറ്റങ്ങൾ തുടർക്കഥയായ സിക്കിമിലും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിറഞ്ഞു നിൽക്കുന്ന അരുണാചൽ പ്രദേശിലും ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമ സഭയിലേക്കുള്ള വോട്ടെടുപ്പും നടക്കും. 32 മണ്ഡലങ്ങളുള്ള സിക്കിമിൽ 146 സ്ഥാനാർഥികളും അരുണാചലിൽ 50 മണ്ഡലങ്ങളിൽ 133 പേരുമാണ് മത്സര രംഗത്തുള്ളത്. അരുണാചലിൽ 60 അംഗ നിയമസഭയാണ്. എന്നാൽ, 10 മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മത്സരം 50 ലേക്ക് ചുരുങ്ങിയത്. ഏതായാലും ജനങ്ങളുടെ വിധിയെഴുത്ത് ഭരണ മാറ്റത്തിന് വഴിതെളിക്കുമൊ എന്നു കൊണ്ടുതന്നെ അറിയണം.