ശശി തരൂരിന്‍റെ വാക്കുകളെ പിന്തുണച്ച് തമിഴ് നടൻ പ്രകാശ് രാജ്!

16

തമിഴ് നടനും,സംവിധായകനുമായ പ്രകാശ് രാജ് തന്റെ രാഷ്ട്രീയ ചിന്തകളും,വീക്ഷണങ്ങളുമെല്ലാം എപ്പോഴും തുറന്നു പറഞ്ഞുകൊണ്ട് വാർത്ത മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം നടത്തിയ പുതിയ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.താനൊരു കോൺഗ്രസ് അനുകൂലി അല്ലെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്നും പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി ഒരു രാജാവിനെ പോലെയാണ് പെരുമാറുന്നതെന്നും അതിനെ ചോദ്യം ചെയ്യാൻ ശശിതരൂർ കാണിച്ച ധൈര്യത്തെ അനുകൂലിച്ചേ പറ്റുവെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.കൂടാതെ മോദിയുടെ രാഷ്ട്രീയത്തെ വിശ്വസിക്കാത്ത കേരളത്തെ തനിക്ക് വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരിലാണ് കേരളം അറിയപ്പെടുന്നതെങ്കിലും കേരളത്തിലെ രാഷ്ട്രീയത്തിൽ ദൈവങ്ങൾ ഇടപെടാത്തത് തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്നും പ്രകാശ് രാജ് പറയുന്നു. ഒരുപാട് ക്ഷേത്രങ്ങളും, പള്ളികളും, മനോഹരമായ ചർച്ചുകളുമെല്ലാം കേരളത്തെ കൂടുതൽ ഭംഗിയാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.