വീണ്ടും കോൺഗ്രസിനെതിരെ വിദ്വേഷ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി!

14

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം തന്നെ ഇലക്ഷൻ പ്രചരണാർത്ഥം ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ എത്തുന്നുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു മോദി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ ഹിന്ദു,മുസ്ലിം എന്നിങ്ങനെ വ്യത്യസ്ത രീതിയിലുള്ള തരംതിരിവ് ഉണ്ട് എന്ന രീതിയിൽ ഒരു പ്രസ്താവന പുറത്തിറക്കിയത്. അത് വലിയ രീതിയിൽ ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ജയ്പൂരിൽ എത്തിയ പ്രധാനമന്ത്രി വീണ്ടും വിദ്വേഷ പ്രചാരണങ്ങൾ കോൺഗ്രസിനെതിരെ തൊടുത്തു വിട്ടിരിക്കുകയാണ്. കോൺഗ്രസ് ഭരണത്തിൽ എത്തിയാൽ ഹനുമാൻ ചലിസ കേൾക്കുന്നതിനെ പോലും കുറ്റകരമായി കണക്കാക്കുമെന്നും, ജനങ്ങളിൽ നിന്നും സമ്പത്ത് തട്ടിയെടുത്ത് അത് മറ്റു ചിലർക്ക് വിതരണം ചെയ്യാനുള്ള ഗൂഢാലോചന കോൺഗ്രസ് പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട് എന്ന രീതിയിലുമാണ് മോദി കാര്യങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.എന്തായാലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ പല രീതിയിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.