അവയവ ദാനത്തിന്‍റെ ബോധവൽക്കരണവുമായി ബിഗ് ബോസിൽ മോഹൻലാൽ !

23

ബിഗ് ബോസ് സീസൺ സിക്സ് മലയാളം ഷോയിൽ എല്ലാ ആഴ്ചയും വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഹൗസിലെ മത്സരാർത്ഥികളെ കാണാനായി എത്താറുണ്ട്. ഒരാഴ്ച മത്സരാർത്ഥികൾ ചെയ്ത കാര്യങ്ങളെ വിശകലനം ചെയ്യുകയാണ് ശനി,ഞായർ ദിവസങ്ങളിൽ ചെയ്യാറുള്ളത്. എന്നാൽ ഈ ആഴ്ചത്തെ വീക്കെൻഡ് എപ്പിസോഡിൽ അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹൗസിലെ മത്സരാർത്ഥികളോട് സംസാരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ.

ഹൗസിനുള്ളിലെ മത്സരാർത്ഥികളായ സിബിൻ,ശ്രീരേഖ എന്നിവർ ചെയ്ത അവയവദാനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു മികച്ച ആക്റ്റുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ അതിന്റെ പ്രാധാന്യത്തെ പറ്റി ബോധവൽക്കരണം നടത്തിയത്. ഇപ്പോഴും പലർക്കും അവയവദാനത്തെ പറ്റി വളരെ തെറ്റായ ധാരണകളാണ് ഉള്ളത് എന്നും, താൻ തന്റെ ശരീരം മുഴുവനായും ദാനം ചെയ്ത ഒരാളാണെന്നും മോഹൻലാൽ പറഞ്ഞു. നമ്മുടെ ജീവൻ ഇല്ലാതായാലും നമ്മുടെ കണ്ണുകൾ മറ്റൊരാളിലൂടെ ലോകത്തെ കാണുന്നത് അത്ര നിസ്സാരമായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ മനോഹരമായ ഒരു അവയവ ദാന ആക്റ്റ് കാഴ്ച വച്ച സിബിനും ശ്രീരേഖയ്ക്കും മോഹൻലാൽ പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു.നിലവിൽ മലയാളത്തിൽ വളരെയധികം റേറ്റിങ്ങോടു കൂടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയുടെ വീക്കെൻഡ് എപ്പിസോഡുകൾക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. പൊതുസമൂഹത്തിൽ ജീവിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും, ഹൈജീൻ ഉൾപ്പെടെയുള്ള കാര്യങ്ങളുമെല്ലാം ഇത്തരത്തിൽ മോഹൻലാൽ മത്സരാർത്ഥികളെ ഓർമിപ്പിക്കാറുണ്ട്.