വൈറലായി മിഥുന്റെ എൻഗേജ്മെന്റ് ഫോട്ടോ

9

പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകൻ ആണ് മിഥുൻ ഇപ്പോൾ മിഥുൻ മാത്രം അല്ല അദ്ദേഹത്തിന്റെ കുടുംബവും മിഥുന്റെ കുടുംബവും ജനങ്ങൾക്ക് പ്രിയപ്പെട്ടവരാണ് . കോമഡി ഉത്സവം അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ മനുഷ്യനും അവതാരകനും ആർജെയുമെല്ലാമാണ് മിഥുൻ രമേശ്. ആദ്യ കാലങ്ങളിൽ ഒക്കെ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചത്.. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് മിഥുന് പ്രേക്ഷക മനസിൽ ഇടം നേടി കൊടുത്തത്.

മിഥുൻ മാത്രമല്ല മിഥുന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്.നടിയും അവതാരകയുമെല്ലാമായ ലക്ഷ്മിയാണ് ഭാര്യ. അവതാരകയായി ലക്ഷ്മി അത്ര സജീവമല്ലെങ്കിലും അറിയപ്പെടുന്ന യുട്യൂബറാണ് ലക്ഷ്മി. കേരളത്തിലെ ആദ്യ വനിതാ യുട്യൂബറാണ് ലക്ഷ്മി മേനോൻ എന്ന് പറയുന്നതിലും തെറ്റില്ല. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. വളരെ വിരളമായി മാത്രമെ വിവാഹ ചിത്രങ്ങളും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിടാറുള്ളു. അത്തരത്തിൽ ലക്ഷ്മി പങ്കിട്ട പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

എൻ​ഗേജ്മെന്റ് ചിത്രങ്ങൾ ഒരു ലക്ഷ്മി  പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോയായി പങ്കിട്ടത്. ലക്ഷ്മിയും മിഥുനും മകളും ചേർന്ന് ഒരുക്കുന്ന കോമഡി വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇരുവരുടെയും എൻ​ഗേജ്മെന്റ് ചിത്രങ്ങൾ കണ്ട് ഫോളോവേഴ്സ് ഞെട്ടി. നിങ്ങളെ തന്നെ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നില്ല… പിന്നെയല്ലേ പാട്ട് എന്നാണ് പോസ്റ്റിന് ലഭിച്ച ഏറെയും കമന്റുകൾ.