ആര്‍ക്കാണ് കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ സാധിക്കുക?

9

ആര്‍ക്കാണ് കാതല്‍ പോലൊരു സിനിമ ചെയ്യാന്‍ സാധിക്കുക? അവിടെ ആരാണ് അങ്ങനെ ഒരു സിനിമ ചെയ്യാന്‍ തയ്യാറാവുക? അവരുടെ ഈഗോ അതിന് അനുവദിക്കില്ല. അങ്ങനെ ഒരാള്‍ അത് ചെയ്യാന്‍ തയ്യാറാവുന്നുണ്ടെങ്കില്‍ അത് മമ്മൂട്ടി തന്നയായിരിക്കും .മമ്മുട്ടിയെ കുറിച്ച സംസാരിക്കുകയാണ് ആനന്ദം എന്ന സിനിമയിലൂടെ തമിഴ് സിനിമ ലോകത്തേക്ക് എത്തിയ എന്‍. ലിംഗുസ്വാമി . റണ്‍, സണ്ടക്കോഴി, പയ്യ, തുടങ്ങി ആരാധകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍ കൂടിയാണ് അദ്ദേഹം .

തന്റെ ആദ്യ ചിത്രമായ ആനന്ദം ചെയ്യുമ്പോള്‍ നടന്‍ മമ്മൂട്ടിയുമായി ചെറുതായി പ്രശ്‌നമുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ലിംഗുസ്വാമി. എന്നാല്‍ അത് തന്റെ അറിവില്ലായ്മ കൊണ്ടാകാം അങ്ങനെ സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു.താന്‍ ആദ്യമായി ചെയ്യുന്ന സിനിമയാണ്. തുടക്ക കാലമാണ്.എന്നാൽ മമ്മൂട്ടി ഒരു ലെജന്‍ഡ് ആയിരുന്നു . എന്തെങ്കിലും ഒരു പ്രശ്‌നം അന്ന് അവിടെ വന്നിട്ടുണ്ടെങ്കില്‍ അത് ഞാന്‍ കാരണം തന്നെയായിരിക്കും. അവരൊക്കെ കുറെ സിനിമകളില്‍ അഭിനയിച്ച സീനിയര്‍ നടന്മാര്‍ അല്ലേ.

സിനിമയില്‍ ഒരു രംഗം ചെയ്തുകൊണ്ടിരിക്കെ സംവിധായകനായ എനിക്ക്അതില്‍ തൃപ്തിവന്നില്ല. ആ ഷോട്ട് കുറെ ടേക്കുകള്‍ പോയി. വീണ്ടും എടുക്കാന്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചു ‘ ഇനിയും തനിക്ക് എന്താണ് വേണ്ടത്’ എന്ന്. ഡയലോഗ് ബാക്കി ഡബ്ബിംഗില്‍ ശരിയാക്കാം എന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ തനിക്ക് അത് ഷോട്ട് എടുത്ത് തന്നെ ശരിയാക്കണമായിരുന്നു.ആ പ്രായത്തില്‍ മൂന്ന് തവണ നാഷണല്‍ അവാര്‍ഡ് കിട്ടിയ നടനാണെന്ന തോന്നലൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്നും ലിംഗുസ്വാമി പറയുന്നു. അവസാനം എന്താണ് വേണ്ടതെന്നു വെച്ചാല്‍ കാണിച്ചുകൊടുക്കാനാണ് മമ്മൂട്ടി പറഞ്ഞത്. താന്‍ തനിക്ക് വേണ്ടതുപോലെ താന്‍ കാണിച്ചു കൊടുത്തു. അദ്ദേഹം അത് അതുപോലെ അഭിനയിച്ചു കാണിച്ചു തന്നു എന്നും ലിംഗുസ്വാമി പറയുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ ദേഷ്യം ആ സമയത്തേക്ക് മാത്രമേ നീണ്ടു നിന്നിരുന്നുള്ളു. അത് കഴിഞ്ഞാല്‍ അദ്ദേഹത്തിന് ദേഷ്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഡബ്ബിംഗിന്റെ സമയത്ത് വീണ്ടും പ്രശ്‌നമുണ്ടായി. മമ്മൂട്ടി ഡബ്ബ് ചെയ്യുമ്പോള്‍ മലയാളം കലര്‍ന്നുകൊണ്ടുള്ള തരത്തിലായിരുന്നു ഡബ്ബിംഗ് എന്നാൽ അതിൽ എനിക്ക് തൃപ്പതി ഉണ്ടായില്ല. എനിക്ക് വേണ്ടിയിരുന്നത് തഞ്ചാവൂര്‍ കലര്‍ന്ന തമിഴ് ആയിരുന്നു.