അർജുനും ശ്രീതുവും ഒന്നിച്ചോട്ടെ ,,അർജുന്റെ ഫാമിലി ..

14

ബി​ഗ് ബോസ് മലയാളം 6 ആവേശകരമായി മുന്നോട്ടുപോവുകയാണ്. പോരാത്തതിന് ഒട്ടനവധി പ്രശ്ങ്ങളും കൂടി വരുന്നതും ഉണ്ട് .ഇപ്പോൾ ബിഗ് ബോസ്സിൽ നടക്കുന്നതും പ്രഡജാനിആ വിഷയം ആകുന്നതും ശ്രീതുവും അർജുനും ആണ് .അവർക്കിടയിലേക്ക് സിബിൻ വരുന്നതും അർജുന്റെ പോസ്സസീവ് നിറഞ്ഞുള്ള നോട്ടവും എല്ലാം ആരാധകർ ഏറെ ആസ്വദിക്കുന്നുണ്ട് . പ്രേകഷകർ മാത്രം അല്ല ലാലേട്ടനും അവിടെ ഉള്ള മാറ്റ് മത്സരാര്ഥികളും . എന്നാൽ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ ഒന്ന് ​ഗബ്രിയും ജാസ്മിനും തമ്മിലുള്ളത് പ്രണയമാണോ സൗഹൃദമാണോ അല്ലെങ്കിൽ അവർ തമ്മിലുള്ള ബന്ധം എന്താണ് എന്നാണ്. ബി​ഗ് ബോസ് സീസണുകളിൽ സ്വാഭാവികമാണ് പ്രണയം. എന്നാൽ ​ഗബ്രിയുടേയും ജാസ്മിന്റേയും കാര്യത്തിൽ പ്രേക്ഷകർക്ക് ആശങ്കയാണ്. തങ്ങൾ തമ്മിൽ എന്താണ് എന്നും ​ഗബ്രിക്കും ജാസ്മിനും പറയാനും സാധിക്കുന്നില്ല.ഗബ്രി – ജാസ്മിൻ കോമ്പോ ഒരു വശത്ത് കൂടി പോകുമ്പോൾ പ്രേക്ഷകർ കോമ്പോ ആയി കാണാൻ ആ​ഗ്രഹിക്കുന്ന രണ്ട് പേരാണ് അർജുനുംശ്രീതുവും . ഇവർ പ്രണത്തിലാകുമോ എന്നാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അവർ തമ്മിൽ ഉള്ള ഇഷ്ടം തുറന്നു പറയാൻ വേണ്ടി എന്തായാലും ഫാൻസ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ അർജുന്റെ ചേച്ചിയും അമ്മയും അർജുൻ ശ്രീതു കോമ്പോയെക്കുറിച്ച് പറയുകയാണ്, ബിഹൈൻവുഡിസ് മലയാളത്തോടാണ് അർജുന്റെ കുടുംബം മനസ്സുതുറക്കുന്നത്.

ഇതൊരു ഗെയിമാണ്. അത് ഞാൻ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെയാണ് കാണുന്നത്. അർജുൻ നല്ല കുട്ടിയാ, നല്ല സൗന്ദര്യം ഉള്ള കുട്ടിയാണ്, ശ്രീതുവിനെ സംബന്ധിച്ച് ശ്രീതുവും സൗന്ദര്യം ഉള്ള കുട്ടിയാണ്. രണ്ട് പേരും ഒരു കോമ്പോ ഉണ്ടാവുന്നതിൽ ഒരു പ്രശ്‌നവുമില്ല എന്നാണ് അമ്മ പറയുന്നത്. പ്രണയത്തിലേക്ക് പോകാനുള്ള മൈൻഡ് ഇപ്പോൾ അർജുനില്ല എന്നാണ് സഹോദരി പറയുന്നത്. അർജുൻ മോഡലിംഗ് രംഗത്താണെങ്കിലും അർജുന് ഇഷ്ടം നാടൻ ടൈപ്പ് ആയ അടക്കവും ഒതുക്കവും ഉള്ള കുട്ടികളെ ആണെന്ന് സഹോദരി പറയുന്നു.പ്രേമം തലയക്ക് പിടിച്ചാൽ നമ്മൾ അത് മെയ്‌ന്റെയ്ൻ ചെയ്യാൻ പോണോ അതോ കരിയർ മെയ്‌ന്റെയ്ൻ ചെയ്യാൻ പോണോ എന്ന സംശയം വരുമെന്നാണ് അമ്മ പറയുന്നത്. വൺസൈഡ് പ്രേമിച്ചോട്ടോ, എന്റെ മോനെ പ്രേമിച്ചോട്ടോ, മോൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങുമ്പോൾ പടങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലവ് ട്രാക്കിലൂടെ പോയാൽ അതാവും മനസ്സിൽ അത് ശരിയാവില്ല, നമ്മുടെ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിൽ മോൻ എത്തിച്ചേരട്ടെ ബാക്കി പിന്നീട് ആലോചിക്കാം എന്നും അമ്മ പറഞ്ഞു.

അർജുന് 9 ക്ലാസിലോ പത്താം ക്ലാസിലോ പഠിക്കുമ്പോൾ റിലേഷൻ ഉണ്ടായിട്ടുണ്ടെന്ന് അമ്മ പറയുന്നു. ബേക്കറി സാധനം വാങ്ങാൻ പോയി നിൽക്കുമ്പോൾ കാണാൻ ഭംഗിയുള്ള ക്യൂട്ടായ പെൺകുട്ടി അവനെ നോക്കി. ഇവനും നോക്കി, ആ പ്രായത്തിൽ ഇഷ്ടം പറയാൻ പേടി കാണുമല്ലോ കണ്ണുകൾ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടം നോട്ടം ഐ ലവ് യൂ എന്ന് പറയാൻ പേടി കാണുമല്ലോ.അപ്പോൾ സ്‌കൂളിൽ ചെന്നപ്പോൾ അസംബ്ലിക്ക് നിൽക്കുമ്പോൾ ഹൈറ്റ് ഉള്ളത് കൊണ്ട് അർജുനാണ് ബാക്കിൽ നിൽക്കുന്നത്. നോക്കിയപ്പോൾ ഈ പെൺകൊച്ചും നിൽക്കുന്നു. പരസ്പരം നോക്കി എന്നല്ലാതെ പരസ്പരം സംസാരിക്കാൻ പേടിയായിരുന്നു കാരണം ചെറിയ ക്ലാസല്ലേ.. പിന്നെ ഡിഗ്രി കഴിഞ്ഞു എം ബി എ കഴിഞ്ഞു ആ സമയത്തൊന്നും പ്രേമിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല..