മയൊണൈസ് വിഷം ആകാതെ നോക്കാം…

63

അറേബ്യന്‍ വിഭവങ്ങള്‍ കേരളത്തില്‍ പേരെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒപ്പം കൂടിയതാണ് ഈ മയോണൈസ്. ഇന്ന് മന്തി വാങ്ങിയാലും അല്‍ഫാം വാങ്ങിയാലും എന്തിന് സാലഡ് തയ്യാറാക്കുന്നതില്‍ വരെ മയോണൈസ് ഇല്ലാതെ നാവിന് രുചി കിട്ടാത്ത അവസ്ഥയാണ് മലയാളികള്‍ക്ക്.നല്ല ഫ്രഷ് ആയി മയോണൈസ് ഉപയോഗിക്കുകയാണെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇതില്‍ വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും അതുപോലെ, രക്തം കട്ടപിടിക്കാനും സഹായിക്കുന്നുണ്ട്.

അതുപോലെ, മുട്ടയില്‍ ഒമേഗ- 3 ഫാറ്റി ആസിഡ്‌സ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ലതാണ്.മുട്ടയാണ് ഇതിലെ പ്രധാന ഘടകം ,മുട്ടയും ഓയിലും രുചിക്ക് വെളുത്തുള്ളിയും കുരുമുൽകാറും ഒക്കെ ഉപയോഗിക്കുന്നവരും ഉണ്ട് .പച്ചമുട്ടയുടെ വെള്ള അടിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത് ,ഇപ്പോൾ പുഴുങ്ങിയ മുട്ടയുടെ വെള്ള വച്ചും ഉണ്ടാക്കാം എന്നാണ് പലരും പറയുന്നത് .

എന്നാല്‍, ഇതില്‍ അമിതമായി കലോറി അടങ്ങിയിരുന്നു. അതിനാല്‍, ഡയറ്റ് എടുക്കുന്നവര്‍ മയോണൈസ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. മയോണൈസ് രുചികരം തന്നെ. എന്നാല്‍, അത് ഉണ്ടാക്കുന്നതിനും അതിന്റേതായ രീതികളുണ്ട്. ശരിയായ രീതിയില്‍ തയ്യാറാക്കാതിരിക്കുമ്പോഴാണ് പലപ്പോഴും പലരുടേയും ജീവന്‍ എടുക്കുന്ന വില്ലനായി മയോണൈസ് മാറുന്നത്.