ഗർഭിണിയായ സ്ത്രീകളിൽ വാർധക്യ സാധ്യത കൂടുതൽ …

8

പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസ് അവരുടെ പുതിയ പാദനകളുടെ റിപോർട്ടുകൾ പുറത്തു വിട്ടു .അതിൽ ഏറ്റവും പ്രധാനപ്പെട്ട പഠനം ആയിരുന്നു ഗർഭിണികൾ ആയ സ്ത്രീകളെ കുറിച്ചുള്ള പഠനം .ഗർഭിണിയായ സ്ത്രീകളിൽ ആണ് വാർധക്യ സാധ്യത ഏറ്റവും വേഗത്തിൽ വരുന്നത് എന്നാണ് പഠനങ്ങൾപറയുന്നത് . ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കൊളംബിയ യൂനിവേഴ്സിറ്റി മാലിമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 1735 പേരെയാണ് പഠന വിധേയരാക്കിയത്.

ഇവരിലെ പ്രത്യുൽപാദന ഹിസ്റ്ററിയും ഡി.എൻ.എ സാംപിളുകളും പഠന വിധേയമാക്കി.825 യുവതികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ഓരോ ഗർഭധാരണവും ഒരു സ്ത്രീയുടെ ജൈവിക വാർധക്യം വർധിപ്പിക്കുന്നതായി കണ്ടെത്തി. ആറു വർഷത്തിനിടെ കൂടുതൽ തവണ ഗർഭിണിയായ സ്ത്രീകളിലും പഠനം നടത്തി.

ഇവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് ജൈവിക വാർധക്യം ത്വരിത ഗതിയിൽ എത്തുന്നുവെന്നാണ് കണ്ടെത്തിയത്. സർവേയിൽ പ​ങ്കെടുത്തവരുടെ ജീവിത ചുറ്റുപാട്, പുകവലി ശീലം, സാമൂഹിക സാമ്പത്തിക നിലവാരം, ജനിതക വൈവിധ്യം എന്നിവയും പഠനത്തിൽ പരിഗണിച്ചു. ഒരിക്കൽ പോലും ഗർഭിണികളാകാത്ത സ​്ത്രീകളുമായും താരതമ്യ പഠനം നടത്തി. അവരേക്കാൾ വേഗത്തിൽ വാർധക്യത്തിലെത്തുന്നത് കൂടുതൽ തവണ അമ്മമാരായ സ്ത്രീകളാണെന്നായിരുന്നു ഗവേഷകരുടെ നിഗമനം.