ഞാൻ ഒരു കോൺഗ്രസ്സ്കാരനല്ല പക്ഷെ,, ശശി തരൂർ രാജ്യത്തിൻറെ അഭിമാനം …

15

മൂന്നുതവണ കർണാടകയിൽ നിന്നും രാജ്യസഭയിലേക്കു പോയ രാജീവ് ചന്ദ്രശേഖർ ഒന്നും ചെയ്തിട്ടില്ലെന്ന് നടൻ പ്രകാശ് രാജ്. കർണാടകയിൽ സീറ്റ് ലഭിക്കാത്തതു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വന്ന് മത്സരിക്കുന്നതെന്നും പ്രകാശ് രാജ് തുറന്നടിച്ചു. കർഷകരെയോ മണിപ്പൂരിനെയോ കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് നടക്കുന്നത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നുവെന്ന് നടൻ പ്രകാശ് രാജ്. പാർലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും അദ്ദേഹം രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രകാശ് രാജ് പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ കോൺഗ്രസുകാരൻ അല്ല, എങ്കിലും തരൂരിനെ പിന്തുണയ്ക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രകാശ് രാജ് ശക്തമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടൻ പ്രകാശ് രാജ് .

‘‘ശശി തരൂർ രാജ്യത്തിന്റെ അഭിമാനമാണ്. അതിനാല്‍ ഞാൻ തരൂരിനെ പിന്തുണക്കുന്നു. ഇടത് സ്ഥാനാർത്ഥിക്ക് ഞാൻ എതിരല്ല. പക്ഷേ ഇടത് മനസ്സുള്ളവർ ട്രാപ്പിൽ വീണുപോകരുത്. തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാർട്ടിക്ക് അല്ല, വ്യക്തിക്കാണ്’’- പ്രകാശ് രാജ് പറഞ്ഞു.