ജാസ്മിനെ പോലെ മോശം മത്സരാര്‍ത്ഥി ബിഗ് ബോസിന്റെ ചരിത്രത്തിലില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

10

ഒരുപാട് വിമർശനങ്ങളും വ്യക്തി ഹത്യയും നേരിടുന്നൊരു മത്സരാർത്ഥി ആണ് ബിഗ് ബോസ് സീസൺ 6 ലെ ജാസ്മിൻ . ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ള ശ്രീലക്ഷ്മി അറയ്ക്കലിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിനെ പോലെ മോശം മത്സരാര്‍ത്ഥി ബിഗ് ബോസിന്റെ ചരിത്രത്തിലില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ഫെയ്‌സ്ബു ക്കിലൂടെയായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം.

ജാസ്മിന്‍ ജാഫറിനെ പോലത്തെ കൂതറ സ്ത്രീ മത്സരാര്‍ത്ഥി മലയാള ബിഗ് ബോസ് ചരിത്രത്തില്‍ വേറെ ആരും ഉണ്ടായിട്ടില്ല. എല്ലാ കൊല്ലവും ടോക്സിക് രാജാവ് ആണെങ്കില്‍ ഈ കൊല്ലം ടോക്‌സിക് രാജ്ഞി ആണ്. ഇനി ബിഗ് ബഹോസ് ജാസ്മിന്‍ ജാഫര്‍ വിന്‍ ചെയ്താല്‍ പോലും അവളുടെ തറ സ്വഭാവം ആള്‍ക്കാര്‍ മറക്കില്ല. എല്ലാ കൊല്ലവും ബിഗ് ബോസ് പ്രൊജക്ട് ചെയ്തു് നിര്‍ത്തുന്നത് രാജാവിനെ ആണ്. ഈ കൊല്ലം അത് ജാസ്മിന്‍ എന്ന ബ്യൂട്ടി ക്യൂനിനെ ആണ്.ഞാന്‍ ഒരു സീസണില്‍ പോലും ആള്‍ക്കാരെ ഗെയിം ഉപയോഗിച്ച് അല്ല വിലയിരുത്തുന്നത്, മറിച്ച് മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തിട്ടും അതില്‍ എങ്ങനെയാണ് മനുഷ്യത്വം പൂര്‍വം ആളുകള്‍ കളിക്കുക എന്നത് നോക്കി ആണ്. അതാണ് എന്നെ സംബന്ധിച്ച് മികച്ച ഗെയിം. അതുകൊണ്ട് ഒക്കെ ഋതു മന്ത്ര, റോണ്‍സണ്‍, റിനോഷ് ഒക്കെ ആണ് എന്റെ ഇഷ്ടപെട്ട പഴയ കാല മത്സരാര്‍ത്ഥികള്‍. ഈ കൊല്ലം അങ്ങനെ ആരെയും കണ്ടെത്താന്‍ ആയില്ല എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

പോസ്റ്റ് വൈറൽ ആയതും പിന്നാലെ മുന്‍ ബിഗ് ബോസ് താരം ദിയ സന കമന്റുമായി എത്തിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ഗെയിം പ്ലാന്‍ ഉണ്ടാകും.. ഇത് ബിഗ്ഗ് ബോസ്സ് ആണ്. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ഈ ഷോക് പോകരുത്. ഇവിടെ ഗെയിം തന്നെ കളിക്കണം. അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ നോക്കി ഗൈമിനുള്ളില്‍ അല്ലാത്തത് ചിന്തിചെല്ല ഈ ഗൈമിനെ വിലയിരുത്തേണ്ടത്. ഗൈമില്‍ ഇവിടെ ജാസ്മിന്‍ ഗബ്രി കോമ്പോ ഭയങ്കര ഇറിറ്റേറ്റിങ് ആണ്.. അല്ലെങ്കില്‍ ജാസ്മിന്‍ ഒരു അടിപൊളി ഗെയിമര്‍ ആണ്. നല്ലൊരു വ്യക്തി അല്ല എന്നായിരുന്നു ദിയയുടെ കമന്റ്