എനിക്ക് ഒരു പ്രണയം ഉണ്ട് …തന്റെ കാമുകിയുടെ പേര് വെളിപ്പെടുത്തി താരം …

12

മുംബൈയിൽ മാധ്യമ പ്രവർത്തകയായി ജോലി ചെയ്യവെയാണ് സുപ്രിയ പൃഥിരാജുമായി അടുക്കുന്നത്.പ്രണയം ഇവർ രഹസ്യമാക്കി വെച്ചു. വിവാഹവും അധികമാരെയും അറിയിക്കാതെയാണ് നടന്നത്. എന്നാൽ ഇപ്പോൾ ഇവർ മലയാള സിനിമാ രം​ഗത്തെ പവർ കപ്പിളായാണ് പൃഥിരാജും സുപ്രിയ മേനോനും അറിയപ്പെടുന്നത്. സുപ്രിയയെ പോലെ പ്രേക്ഷകരെ സ്വാധീനിച്ച താര പത്നി മോളിവുഡിൽ ഇല്ല. പൃഥിരാജിന്റെ ഭാര്യ എന്നതിനപ്പുറം പരിചയമില്ലാത്ത സിനിമാ രം​ഗത്ത് തന്റേതായ ഒരു പേരുണ്ടാക്കാൻ സുപ്രിയക്ക് കഴിഞ്ഞു. നിർമാതാവെന്ന നിലയിൽ അറിയപ്പെട്ടതിന് ശേഷമാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകാൻ പോലും സുപ്രിയ തയ്യാറായത്.

വിദേശത്തെ കോളേജ് പഠന കാലത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും ജൂൺ എന്നാണ് ആ കുട്ടിയുടെ പേരെന്നും പൃഥിരാജ് തുറന്ന് പറഞ്ഞു.അത് സുപ്രിയ ഏത് രീതിയിൽ എടുക്കും എന്നാണ് പലരുടെയും സംശയം ,എന്നാൽ സുപ്രിയ അങ്ങനെ ഒരാളല്ല .തന്റേതായ നിലപാടും തീരുമാനങ്ങളും ഉള്ളൊരു സ്ത്രീയാണ് അവർ .

പക്ഷെ ,ഇന്ന് ലഭിക്കുന്ന സ്വീകാര്യത പണ്ട് സുപ്രിയക്ക് മലയാളികൾക്കിടയിൽ ഇല്ലായിരുന്നു.വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പൃഥിയും സുപ്രിയയും നൽകിയ അഭിമുഖം ഇരുവർക്കുമെതിരെ വ്യാപക വിമർശനം വരാൻ കാരണമായി. എന്നാൽ ഇന്ന് സാഹചര്യം മാറി. പൃഥിയും സുപ്രയയും മാതൃകാ ദമ്പതികളാണെന്ന് ആരാധകർ പറയുന്നു. തന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന തന്റെ എല്ലാ വശങ്ങളും കണ്ട സുഹൃത്താണ് സുപ്രിയയെന്നാണ് പൃഥിരാജ് പറയാറുള്ളത്.2011 ലായിരുന്നു വിവാഹം. 2014 ൽ അലംകൃത എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. പഠന കാലത്തെ തന്റെ പ്രണയത്തെക്കുറിച്ച് പൃഥിരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്. .