പ്രിയതമയ്ക്ക് പിറന്നാൾ ആശംസകളുമായി വിനീത് ശ്രീനിവാസൻ!

11

മലയാളത്തിൽ മികച്ച നടൻ, സംവിധായകൻ, ഗായകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച നടനാണ് വിനീത് ശ്രീനിവാസൻ. ഇപ്പോഴിതാ വിനീത് സംവിധാനം ചെയ്ത് അനിയൻ ധ്യാൻ ശ്രീനിവാസനും, പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വർഷങ്ങൾക്കുശേഷം തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. വിനീത് ഭാര്യ ദിവ്യയുടെ പിറന്നാളിന് ആശംസകൾ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

‘ ഇന്ന് അവളുടെ ജന്മദിനം’ എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് വിനീത് തന്റെ ഭാര്യ ദിവ്യയെ പിറന്നാളിന് വിഷ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. വിനീതും ദിവ്യയും ചേർന്നുള്ള ചിത്രത്തോടൊപ്പമാണ് ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുള്ളത്. കഴിഞ്ഞദിവസം പുതിയ ചിത്രത്തിന്റെ ഇന്റർവ്യൂവിന് വന്നപ്പോഴായിരുന്നു ഭാര്യയെ കുറിച്ച് വിനീത് എഴുതി പോസ്റ്റ് ചെയ്യാറുള്ള കാര്യങ്ങളെ ട്രോളി അനിയൻ ധ്യാൻ ശ്രീനിവാസൻ രംഗത്ത് വന്നത്.

– സാധാരണയായി ഭാര്യയെ പറ്റി കുറിപ്പെഴുതുമ്പോൾ ഒരുപാട് കാര്യങ്ങൾ എഴുതാറുള്ള വിനീത് ഇത്തവണ അനിയനെ പേടിച്ചാണോ എഴുത്തിന്റെ നീളം കുറച്ചത് എന്നും വിനീതിന്റെ ആരാധകർ കമന്റുകളിലൂടെ ചോദിച്ചിട്ടുണ്ട്. വിനീത് ഭാര്യയെ പറ്റി ഇത്രയും പുകഴ്ത്തി നീണ്ട കുറിപ്പുകൾ തയ്യാറാക്കുമ്പോൾ അത് മറ്റ് ഭർത്താക്കന്മാരെ സമ്മർദ്ദത്തിലാക്കുമെന്ന രീതിയിലാണ് ധ്യാൻ ചേട്ടന് ട്രോളി കമന്റ് പറഞ്ഞത്. എന്തായാലും അടുത്ത വിനീത് ശ്രീനിവാസൻ മാജിക്കിനായി കാത്തിരിക്കുകയാണ് മലയാളത്തിലെ പ്രിയ പ്രേക്ഷകരിപ്പോൾ.