വർഷത്തിൽ ഒരു സിനിമ ,,പ്രതിഫലം …

8

സിനിമാലോകത്തിലേക്ക് പ്രണവ് മോഹൻലാൽ എന്ന താര പുത്രൻ കാലെടുത്തു വച്ചിട്ട് വര്ഷം 22 കഴിഞ്ഞു .ഓരോ വർഷവും ഒരു ഹിറ്റ് എന്നാണ് ആളിന്റെ കണക്ക് .സിനിമ ഷൂട്ട് കഴിഞ്ഞാൽ സ്ഥലം വിടും . കഴിഞ്ഞ ദിവസം പ്രണവ് മോഹൻലാലിൻറെ ‘അമ്മ സുചിത്രയെ മാധ്യമങ്ങൾ കാണുമ്പോൾ പ്രണവ് എവിടെ എന്ന് ചോദിക്കുകയുണ്ടായി .അവൻ ഊട്ടിയിൽ എന്നായിരുന്നു ഉത്തരം .താൻ ചെയിത പടം തിയറ്ററുകളിൽ ഇപ്പഴും ഓടി കൊണ്ടിരിക്കുകയാണ് പോരാത്തതിന് 50 ക്ക് മുകളിൽ കടന്നിരിക്കുന്നു .

2002ലെ ‘ഒന്നാമൻ’ എന്ന ചിത്രത്തിൽ അച്ഛൻ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ടായിരുന്നു പ്രണവിന്റെ തുടക്കം. അതേവർഷം മേജർ രവിയുടെ പുനർജനിയിലും അപ്പു എന്ന് വിളിക്കുന്ന പ്രണവ് വേഷമിട്ടു. ഇതോടു കൂടി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം പ്രണവിനെ തേടിയെത്തി2024ൽ എത്തുമ്പോൾ പ്രേക്ഷകർ ഏറെ സ്നേഹിച്ച ഒരു കഥാപാത്രത്തെ നൽകാൻ പ്രണവിന് സാധിച്ചു. 50കോടി ക്ലബ്ബിൽ കയറി വിഷു ചിത്രമായ ‘വർഷങ്ങൾക്ക് ശേഷം’ ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവും ധ്യാനും നായകന്മാരായി.ഒരു വർഷത്തിൽ പ്രണവിന്റെ ഒരു സിനിമ എങ്കിലും തിയേറ്ററിൽ എത്തിയാൽ എത്തി എന്നതാണ് പതിവ്. ‘ആദി’ എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ആദ്യമായി നായകവേഷം ചെയ്തത്.

ഈ ചിത്രം 2018ൽ പുറത്തിറങ്ങി.ജീത്തുവിന്റെ ‘പാപനാസം’ എന്ന സിനിമയിലും ദിലീപിന്റെ ‘ലൈഫ് ഓഫ് ജോസൂട്ടി’യിലും പ്രണവ് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. അപ്പോഴെല്ലാം അത്യന്തം ലാളിത്യം നിറഞ്ഞ അപ്പുവിന്റെ ജീവിതം സിനിമാ ലോകത്തെ ചർച്ചാ വിഷയമായി മാറിയിരുന്നു.ഒരു സിനിമയിൽ അഭിനയിക്കുക എന്നത് മാത്രമാണ് പ്രണവിന്റെ ജോലി. അതിന്റെ പിന്നാലെ വരുന്ന അഭിമുഖങ്ങളിലോ പ്രൊമോഷനിലോ ഒന്നും പ്രണവിനെ നോക്കേണ്ട. ഷൂട്ടിങ്ങും ഡബ്ബിങ്ങും തീർന്നാൽ പ്രണവ് എവിടെയെങ്കിലും ടൂർ പോയിട്ടുണ്ടാകും.