മെറി ലാൻഡ് സിനിമാസിന് വേണ്ടി വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന പുതിയ ചിത്രം ഏപ്രിൽ 11ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.
വിനീത് ശ്രീനിവാസൻ – ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് “വർഷങ്ങൾക്കുശേഷം” എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.സിനിമ ലോകത്തെ വലിയ സ്വപ്നങ്ങൾ എത്തി പിടിക്കാൻ ജന്മനാട് വിട്ട് പുറപ്പെടുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രം70 കളിലെയും 80 കളിലെയും മലയാള സിനിമ ലോകത്തെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത് എന്നിരിക്കെ ചിത്രത്തിന്റെ റിലീസ് വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്നു.