വൻ പ്രതീക്ഷകളുമായി വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം,റിലീസിനായി ഇനി രണ്ടു ദിനങ്ങൾ മാത്രം!

7

മലയാളികളുടെ പ്രിയ താരവും, സംവിധായകനുമായ വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. മേരിലാൻഡ് സിനിമാസ് നിർമ്മാണം നടത്തി വിതരണം ഏറ്റെടുത്തിട്ടുള്ള ചിത്രത്തിൽ മലയാളത്തിലെ ഒരുപാട് യുവതാരങ്ങൾ ഒത്തൊരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ , കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ മലയാളികളുടെ പ്രിയ നടൻ നിവിൻ പോളി, ബേസിൽ ജോസഫ്, അജു വർഗീസ് എന്നിവരുള്‍പ്പെടുന്ന ഒരു നീണ്ട താരനിരയും ചിത്രത്തിൽ ഭാഗമാകുന്നു.

80 കളിൽ നടക്കുന്ന ഒരു കഥ എന്ന രീതിയിലാണ് വർഷങ്ങൾക്ക് ശേഷത്തിന്‍റെ കഥാഗതി മനസിലാക്കാന്‍ സാധിക്കുന്നത്. എന്നാൽ ഒട്ടേറെ പുതുമകളോട് കൂടിയാണ് വിനീത് ഈ ഒരു കഥ നമ്മളിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് ഏറെ പ്രതീക്ഷ നൽകുന്ന കാര്യം.എല്ലാ വിനീത് ശ്രീനിവാസൻ ചിത്രങ്ങളിലും ഉള്ളതുപോലെ ഒരുപിടി ഹിറ്റ് ഗാനങ്ങൾ ഈയൊരു സിനിമയിലും ഉണ്ടാകും എന്നു തന്നെയാണ് ആരാധകർ കരുതുന്നത്. അമൃത് രാംനാഥ് ആണ് ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്തിട്ടുള്ളത്.

ഒക്ടോബർ 27 ന് ചിത്രീകരണം തുടങ്ങിയ സിനിമ, ഡിസംബർ 20നാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വെറും 40 ദിവസം കൊണ്ട് കേരളത്തിലും ,തമിഴ്നാട്ടിലുമായി ചിത്രീകരണം പൂർത്തിയാക്കിയ വർഷങ്ങൾക്ക് ശേഷം ഒരു വിഷുചിത്രം എന്ന രീതിയിൽ 2024 ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനമാരംഭിക്കും. എന്തായാലും ഇതുവരെയുള്ള വിനീത് ശ്രീനിവാസൻ ഫീൽ ഗുഡ് മൂവികളിലേക്ക് ഈയൊരു ചിത്രം കൂടി ചേർക്കപ്പെടും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം!