മലയാളത്തിൽ നിന്നും ആദ്യമായൊരു ചിത്രം, ‘വടക്കൻ ‘ ബ്രസൽസ് ചലച്ചിത്ര മേളയിലേക്ക്!

11

രാജ്യാന്തര ചലച്ചിത്ര മേളയായ ബ്രസൽസിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രമെന്ന ഖ്യാതി ഇനി വടക്കൻ എന്ന ചിത്രത്തിന് സ്വന്തം. സജീത്. എ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രുതി മേനോൻ, കിഷോർ എന്നിവർ ചേർന്നാണ്. ഇന്റർനാഷണൽ പ്രൊജക്ട് ഷോക്കേസിൽ ആദ്യമായി ഇടം നേടുന്ന മലയാള ചിത്രമാണ് വടക്കൻ. ചിത്രത്തിലെ അണിയറയിലും പ്രശസ്തരായ വ്യക്തിത്വങ്ങളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ശബ്ദ മിശ്രണത്തിൽ റസൂൽ പൂക്കുട്ടി, സംഗീതത്തിൽ ബിജിപാൽ എന്നിവരും ചിത്രത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

വില്യം ഫ്രീഡ്കിൻ, ഗില്ലെർമൊ ഡെൽ ടോറോ എന്നിങ്ങനെ പ്രമുഖ വ്യക്തികളുടെ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. അത്തരമൊരു രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്നും വടക്കൻ തിരഞ്ഞെടുക്കപ്പെടുന്നു എന്നത് തന്നെ വലിയ ഒരു അംഗീകാരമാണ്. ഓഫ് ബീറ്റ് സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. പഴയകാല വടക്കൻ മലബാറിലെ കഥകളാണ് ചിത്രത്തിന്റെ പശ്ചാത്തലം.ഒരു നാച്ചുറൽ ത്രില്ലർ ജോണറിലാണ് വടക്കൻ എന്ന സിനിമ ഉൾപ്പെടുന്നത്. എന്തായാലും ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ വടക്കന് കിട്ടിയിട്ടുള്ള ഈയൊരു അംഗീകാരം മലയാള സിനിമയ്ക്ക് അഭിമാനം തന്നെയാണ്.