ജയ് ഗണേഷിലെ അഭിനയത്തിന് മഹിമയെ പുകഴ്ത്തി മലയാളികളുടെ പ്രിയനടൻ ഉണ്ണി മുകുന്ദൻ!

7

വിഷു റിലീസായി തിയേറ്ററുകളിൽ എത്തിയ രഞ്ജിത്ത് ശങ്കർ ചിത്രം ജയ് ഗണേഷിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദനും നടി മഹിമ നമ്പ്യാരുമാണ്. കഴിഞ്ഞ വർഷത്തെ വിഷു ഹിറ്റ് ചിത്രമായ ആര്‍ ഡിഎക്സിലൂടെയാണ് മഹിമ നമ്പ്യാർ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്.

ഇപ്പോഴിതാ ജയ് ഗണേഷിലെ മഹിമയുടെ അഭിനയത്തെ പുകഴ്ത്തി ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയ വഴി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നു.

മാളികപ്പുറത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിട്ടുള്ള സിനിമയാണ് ജയ് ഗണേഷ്. ചിത്രത്തിന് കുടുംബ പ്രേക്ഷകർക്കിടയിൽ വളരെ വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ സഹപ്രവർത്തകയും നടിയുമായ മഹിമയുടെ അഭിനയത്തെ പുകഴ്ത്തിക്കൊണ്ട് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കു വെച്ചിട്ടുള്ളത്.ജയ് ഗണേഷിൽ നിധി എന്ന കഥാപാത്രത്തെയാണ് മഹിമ അവതരിപ്പിച്ചിരിക്കുന്നത്.

അതിനുവേണ്ടി മഹിമ എടുത്ത ഹാർഡ് വർക്കിനെയാണ് ഉണ്ണിമുകുന്ദൻ പ്രശംസിച്ചിട്ടുള്ളത്. കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു ഒരു ഇന്റർവ്യൂവിനിടയിൽ ഏഴു വർഷങ്ങൾക്കു മുൻപ് മഹിമയെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട രസകരമായ കാര്യങ്ങൾ ഉണ്ണി മുകുന്ദൻ പങ്കു വച്ചത്.എന്നാലിപ്പോൾ ഇരുവരും ചേർന്ന് മനോഹരമായി അഭിനയിച്ച ജയ ഗണേഷ് എല്ലാ തീയേറ്ററുകളിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.