ഉദ്ഘാടന വേദിയിൽ പ്രേക്ഷകരുടെ മനം കവർന്ന് ജിപിയും ഗോപിക അനിലും.

8

നടൻ എന്നതിലുപരി അവതാരകനായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇക്കഴിഞ്ഞ ജനുവരി 28നായിരുന്നു നടിയായ ഗോപിക അനിലിനെ താരം വിവാഹം കഴിച്ചത്. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ഗോപിക സാന്ത്വനം പരമ്പരയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനം കവർന്നത്.അവരുടെ വിവാഹവും മറ്റു ഫങ്ങ്ഷനുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ഇവരുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഹണിമൂൺ ട്രിപ്പിൾ നേപ്പാളിലും, ഹോങ്കോങ്ങിൽ ഒക്കെ പോയ വാർത്തകളും ചിത്രങ്ങളും ഒക്കെ താരങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വൈറലാകുന്നത് വിവാഹശേഷം ആദ്യമായി രണ്ടുപേരും ഒരുമിച്ച് ഉദ്ഘാടനവേദിയിൽ എത്തിയിരിക്കുകയാണ്.അതും ഗോപികയുടെ സ്വന്തം നാടായ കോഴിക്കോട്. കോഴിക്കോടിലെ ആകൃതി ഷോറൂമിൻ്റെ ഉദ്ഘാടനത്തിനാണ് രണ്ടുപേരും എത്തിയിരിക്കുന്നത്. ബ്രൈഡൽ ബോട്ടിക്ക്, ജ്വല്ലറി, ഡ്രസ്സ്, സലൂൺ തുടങ്ങി കല്യാണ ആവശ്യത്തിന് വേണ്ടി എല്ലാ സാധനങ്ങളും ലഭിക്കുന്ന സ്ഥലമാണ് ആകൃതി. ചെറിയ രീതിയിൽ തുടങ്ങിയ സ്ഥാപനം ഉയർച്ചയിൽ എത്താൻ കാരണം അതിൻ്റെ വിശ്വാസത വർധിക്കുമ്പോൾ ആണെന്നാണ് ജിപി ഉദ്ഘാടനവേളയിൽ പറഞ്ഞത്. നിരവധി ആരാധകരാണ് ജിപിയെയും ഗോപികയയും കാണാൻ ഉദ്ഘാടനവേദിയിൽ തടിച്ചുകൂടിയത്.