താരദമ്പതികളുടെ വിശേഷം …

7

മനുഷ്യരുടെ ഒരു സ്വഭാവം മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്ന അടുത്തറിയാൻ ഉള്ള വ്യാകൃത .അത് ഏറ്റവും കൂടുതൽ തറ ദധികളുടെ ജീവിതവും മറ്റും അടുത്തറിയാന്‍ പലര്‍ക്കും വളരെ താല്‍പര്യമാണ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി പല കാര്യങ്ങളും സ്വന്തം ജീവിതത്തില്‍ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവരാണ് താരദമ്പതികളില്‍ പലരും. അവരുടെ ജീവിതം കുടുംബം എല്ലാം വളരെ വ്യത്യസ്തം ആയാണ് അവർ നയിക്കുന്നത് ,തന്റെ കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ ,വീട് പുതിയ സംരംഭം അങ്ങനെ നീണ്ടുപോകുന്നു .അതില്‍ തന്നെ പലരും ഏറ്റവും കൂടുതല്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നത് തങ്ങളുടെ കുഞ്ഞുങ്ങളുടെ പേരിലായിരിക്കും.

താരദമ്പതികളില്‍ പലരുടേയും കുഞ്ഞുങ്ങളുടെ പേരുകള്‍ വൈവിധ്യമാര്‍ന്നവയും വ്യത്യസ്തവും ആയിരിക്കും.എന്നാല്‍ വെറൈറ്റിക്ക് വേണ്ടി എന്തെങ്കിലും പേര് തിരഞ്ഞെടുക്കുന്നവരല്ല സെലിബ്രിറ്റി കുടുംബങ്ങള്‍. മറ്റ് ഭാഷകളില്‍ വലിയ അര്‍ത്ഥങ്ങളായിരിക്കും ഈ പേരുകള്‍ക്ക് ഉണ്ടായിരിക്കുക. ഇത്തരത്തില്‍ പേരില്‍ വെറൈറ്റി ഉള്ള താരദമ്പതികളേയും മക്കളേയും നമുക്കൊന്ന് നോക്കാം. എന്താണ് ഈ പേരിന്റെ അര്‍ത്ഥമെന്നും നമുക്ക് പരിശോധിക്കാം.

രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് ദമ്പതികളുടെ കുഞ്ഞിന്റെ പേര് രാഹ എന്നാണ്. ‘ദൈവിക പാത’ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. രാഹ സംസ്‌കൃതത്തില്‍ ‘കുലം’ എന്നും സ്വാഹിലിയില്‍ ‘സന്തോഷം’ എന്നും സൂചിപ്പിക്കുന്നു. രാഹ എന്നാല്‍ അറബിയില്‍ സന്തോഷം, സ്വാതന്ത്ര്യം, സമാധാനം എന്നും അര്‍ത്ഥമുണ്ട്. ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും തങ്ങളുടെ കുഞ്ഞിന് ദേവി എന്ന പേരാണ് നല്‍കിയത്.സെലിബ്രിറ്റി ലോകത്തെ ഏറ്റവും താരമൂല്യമുള്ള ദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. തങ്ങളുടെ കുഞ്ഞിന് ഇരുവരും വാമിക എന്നാണ് പേരിട്ടിരിക്കുന്നത്. ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരു പേരാണിത്. നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും തങ്ങളുടെ കുഞ്ഞിനെ മാള്‍ടി എന്നാണ് പേരിട്ടിരിക്കുന്നത്. സംസ്‌കൃതത്തില്‍, ‘മാല്‍തി’ എന്ന വാക്ക് ‘ചന്ദ്രപ്രകാശം’ അല്ലെങ്കില്‍ ‘ചെറിയ സുഗന്ധമുള്ള പുഷ്പം’ എന്നിവയെ സൂചിപ്പിക്കുന്നു.