വിഷുദിനത്തിൽ വീണയെത്തുന്നുവിശേഷങ്ങളുമായി. | Serial Artist Veena

6

പണ്ടുകാലത്തെ സമ്പൽസമൃദ്ധിയുടെ വിഷു വിശേഷങ്ങളും ഇന്നത്തെ മോഡേൺ
വിഷു രീതികളും പൊരുത്തങ്ങളും പൊരുത്തക്കേടുകളും എല്ലാം പങ്കുവയ്ക്കുകയാണ് പഴയ ബിഗ് ബോസ് കണ്ടെസ്റ്റന്റ് ആയിരുന്ന സിനിമ സീരിയൽ താരം വീണാ നായർ. വിവാഹ മോചിതയാണെങ്കിലും ഭർത്താവും ഒത്തുള്ള നല്ല ഓർമ്മകൾ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട് എന്ന് പറയുന്ന വീണ നായർ തന്നെക്കുറിച്ച് സോഷ്യൽ മീഡിയകൾ പ്രചരിക്കുന്ന ഗോസിപ്പുകളെ നിസ്സാരമായി തള്ളിക്കളയുന്നു.

തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പ്രചരിച്ചിരുന്ന റൂമേഴ്സ് എല്ലാം തെറ്റാണെന്ന് വീണ നായർ പറയുന്നു.സിനിമകളിലൂടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി വീണ നായർ. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായും വീണ ശ്രദ്ധ നേടിയിരുന്നു. വീണ നായരും ഭർത്താവ് ആർ ജെ അമനും വേർപിരിഞ്ഞുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഏറെനാളായി പ്രചരിക്കുന്നുണ്ട്. ആദ്യമായി വിവാഹമോചനവാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വീണ നായർ.

രണ്ടു വർഷമായി താനും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാൽ വിവാഹമോചനത്തിലേക്ക് എത്തിയിട്ടില്ലെന്നും വീണ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു വീണയുടെ വെളിപ്പെടുത്തൽ. വീണ ഹോസ്പിറ്റലിൽ
ആണെന്ന് വാർത്തകൾ സോഷ്യൽ മീഡിയകൾ വന്നിരുന്നു.ഞാൻ നാളെ ഒരു പ്രണയത്തിൽ ആയാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാൻ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം. എന്റെ കുഞ്ഞിന്റെ അച്ഛനാണ്. ആ സ്ഥാനം ഞാൻ എന്ത് ചെയ്താലും മാറ്റാൻ പറ്റില്ല. എന്റെ അമ്പാടിയുടെ അച്ഛൻ ആർജെ അമൻ എന്ന വ്യക്തി തന്നെയാണ്. ഞങ്ങൾ ഇപ്പോൾ വേർപിരിഞ്ഞാണ് കഴിയുന്നത്. ഞാനിത് ആദ്യമായാണ് തുറന്നുപറയുന്നത്. രണ്ടു വർഷമായി ഞാൻ കൊച്ചിയിലാണ് താമസം. മകന്റെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് നോക്കുന്നത്.

അമൻ മോനെ കാണാറുണ്ട്, കൊണ്ടു പോകാറുണ്ട്. അവൻ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എൻജോയ് ചെയ്യാറുണ്ട്. അവന് അവരെ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അച്ഛനും അമ്മയുമില്ല. അവന് അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സ്നേഹം അറിയണമെങ്കിൽ അവിടെ തന്നെ പോകണം. നാളെ അവൻ വലുതാകുമ്പോൾ എന്നോട് എന്തുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല എന്നൊന്നും ചോദിക്കരുത് എന്നുണ്ട്,’ വീണ പറഞ്ഞു. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏതായാലും വിഷുദിനത്തിൽ ആരാധകരുടെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് താരം എത്തിയിരിക്കുന്നത്..