മലയാളികളുടെ എക്കാലത്തെയും പ്രിയ നടി സുചിത്രയ്ക്ക് ഇന്ന് പിറന്നാൾ!

8

ഒരുകാലത്തെ ഹിറ്റ് മലയാള സിനിമകളിൽ നായികാ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇഷ്ടം നേടിയെടുത്ത നടിയാണ് സുചിത്ര മുരളി. ഇപ്പോൾ താരം സിനിമകളിൽ അത്ര സജീവമല്ലയെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ഫോളോവേഴ്സിനായി പങ്കുവയ്ക്കാറുണ്ട് താരം. അത്തരത്തിൽ തന്റെ പിറന്നാളാഘോഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുചിത്ര ഇപ്പോൾ. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് സുചിത്ര ഇപ്പോഴുള്ളത്. 47-ആം പിറന്നാളിന്റെ ആഘോഷ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കു വെച്ചിട്ടുള്ളത്.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന 90 കളിൽ പ്രധാന നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് സുചിത്ര ജനശ്രദ്ധ പിടിച്ചുപറ്റിയത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ കോമ്പോയിൽ അന്ന് പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിൽ, മമ്മൂട്ടി പ്രധാന നായകനായി എത്തിയ കുട്ടേട്ടൻ എന്നിങ്ങനെ നിരവധി ഹിറ്റ് ദിനങ്ങളുടെ ഭാഗമാവാൻ സുചിത്രയ്ക്ക് അന്ന് സാധിച്ചു.

കൂടാതെ നിരവധി സിനിമകളിൽ ജഗദീഷിന്റെ നായിക കഥാപാത്രങ്ങളിലൂടെയും സുചിത്ര ശ്രദ്ധേയയായി.1978 ൽ ബാലതാരമായി ആരവം എന്ന ചിത്രത്തിലൂടെയാണ് സുചിത്ര മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഒട്ടനവധി സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. വിവാഹശേഷം മലയാള സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് താരമിപ്പോൾ.