പ്രഭാസിനോടൊപ്പം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന് വൻ ഹൈപ്പ് നൽകി അനിമൽ സംവിധായകൻ!

6

ബോളിവുഡ് സിനിമയിൽ വൻ വിജയത്തോടൊപ്പം തന്നെ വളരെയധികം നിരൂപണങ്ങളും നേരിടേണ്ടി വന്ന ഒരു ചിത്രമായിരുന്നു അനിമൽ. എന്തായാലും ആ ഒരു ചിത്രത്തോട് കൂടി സന്ദീപ് റെഡ്ഡി വംഗയുടെ പേര് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം പിടിക്കാൻ അധികസമയം വേണ്ടിവന്നില്ല. ഇന്ന് പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം സ്വന്തം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

തെലുങ്കിൽ ഒരു വലിയ ഹിറ്റ് സമ്മാനിക്കാനൊരുങ്ങി പ്രഭാസിനെ വെച്ച് ചെയ്യുന്ന സ്പിരിറ്റ് എന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങളുടെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍. ഈയൊരു പടം 150 കോടി കളക്ഷൻ നേടുമെന്നാണ് സന്ദീപ് ഗലാറ്റ പ്ലസിന് നൽകിയിട്ടുള്ള അഭിമുഖത്തിൽ പറഞ്ഞത്. അതായത് അടുത്തതായി പുറത്തിറങ്ങുന്ന തന്‍റെ ചിത്രം ഉറപ്പായും തിയേറ്ററുകളിൽ വൻ ഓളം സൃഷ്ടിക്കുമെന്നാണ് അദ്ദേഹം ഈയൊരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുള്ളത്. മുടക്കിയ പണം തിരിച്ചു പിടിക്കാൻ സംവിധായകൻ എന്ന നിലയിൽ താനും, പ്രഭാസും ചേർന്നിട്ടുള്ള ഒരു കോമ്പോ മാത്രം മതി എന്ന രീതിയിലായിരുന്നു സന്ദീപിന്‍റെ ചർച്ച.

നല്ല സിനിമകൾ എടുത്താൽ ഇന്ത്യയിൽ 150 കോടി അടിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമായി താൻ കരുതുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ആദ്യം പ്രഭാസിനെ മുന്നിൽകണ്ട് ഒരു റീമേക്ക് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നീട് അത് സ്പിരിറ്റിൽ എത്തിച്ചേരുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.എന്തായാലും പ്രഭാസിനെ വച്ച് ചെയ്യാനൊരുങ്ങുന്ന സ്പിരിറ്റ് എന്ന തെലുങ്ക് സിനിമ 2024 നവംബർ മാസത്തിൽ ചിത്രീകരണം തുടങ്ങുമെന്നാണ് സന്ദീപ് റെഡ്ഡി വംഗ ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്.