തിരുവനന്തപുരം ശശി തരൂരിന്‍റെ കയ്യിൽ ഭദ്രമോ?

12

ലോകസഭ ഇലക്ഷൻ പ്രചാരണങ്ങൾ കേരളത്തിൽ കൊടുമ്പിരി കൊള്ളുമ്പോൾ ഓരോ മണ്ഡലങ്ങളിലെയും മത്സരാർത്ഥികളുടെ വിജയ സാധ്യത പ്രവചിക്കുകയാണ് കേരളത്തിലെ വോട്ടർമാർ.

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നും നാലാം തവണയും പാർലമെന്‍റിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരിന്‍റെ വിജയ സാധ്യതയ്ക്ക് ഒട്ടും മങ്ങലേൽക്കുന്നില്ല എന്ന രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്.

അതേസമയം ശശി തരൂരിന് ശക്തനായ ഒരു മത്സരാർത്ഥിയായി ഇവിടെ ഇടതുമുന്നണിയിൽ നിന്നും മത്സരിക്കുന്നത് പന്ന്യൻ രവീന്ദ്രനാണ്. അദ്ദേഹത്തിലൂടെ മണ്ഡലം ഇടതുമുന്നണിക്ക് തിരിച്ചുപിടിക്കാൻ സാധിക്കുമോ എന്ന ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

കൂടാതെ ഇവിടെ ബിജെപിക്കും ശക്തനായ ഒരു മത്സരാർത്ഥി തന്നെയാണ് ഉള്ളത്.രാജീവ്‌ ചന്ദ്രശേഖരാണ് ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.ശക്തരായ മൂന്നു മത്സരാർത്ഥികൾ മത്സരിക്കാൻ ഒരുങ്ങുന്ന തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിലവിലെ എംപി ശശി തരൂർ തന്നെ വീണ്ടും വിജയിക്കുമോ, അതോ ഒരു പുതിയ എംപി പാർലമെന്‍റിലേക്ക് എത്തുമോ എന്ന കാര്യം അറിയാൻ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം ബാക്കി.