സിനിമാറ്റോ ഗ്രാഫർ ദീപക് പോർക്കാതിരവൻ ഇൻസ്റ്റഗ്രം പേജിൽ പങ്കുവച്ച ചിത്രത്തിൽ സെറ്റ് സാരീ യുടുത്ത് തനി മലയാളി കുട്ടിയായി അനിഖ സുരേന്ദ്രൻ .ആരാധകർക്ക് വിഷു ആശംസകൾ നേരുകയാണ്. വൈറ്റ് സാരിയിൽ ഗോൾഡൻ ബോർഡർ ഇഴച്ചേർന്ന് ഒരു പുതിയ ദൃശ്യവിരുന്ന് തന്നെ വിഷുദിനത്തിൽ ആരാധകർക് നൽകിയിരിക്കുന്നു.ബാലതാരമായി സിനിമയിൽ എത്തിയ അനിഖയുടെ ഇപ്പോഴത്തെ ചിത്രങ്ങൾആരാധകർക്കിടയിൽ എന്നും ചർച്ചയ വിഷയം ആയിരുന്നു .
ഓ മൈ ഡാർലിംഗ് ആണ് താരത്തിന്റെ പുതിയ ചിത്രം.തമിഴ് തെലുങ്ക് മലയാളം സിനിമ മേഖലകളിൽതിളങ്ങുന്ന അനിഖ 2010 ഇലെ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കോട്ടയിൽ മികച്ച അഭിനയം താരം കാഴ്ചവച്ചിരുന്നു എന്നെ അറിന്താൻ ,വിശ്വാസം, എന്നീ ചിത്രങ്ങളിൽ തമിഴ് സ്റ്റാർ അജിത്തിന്റെ മകളായിട്ടാണ് അനിഖ അഭിനയിച്ചിരുന്നത്. ഓ മൈഡാർലിംഗ് എന്ന പുതിയ ചിത്രത്തിൽ മെൽവിൻ ജി ബാബുവും ആയുള്ള താരത്തിന്റെ ലിപ് ലോക്ക് സീനുകൾ സിനിമാലോകത്ത് വളരെ വിവാദം ആയിരിക്കുകയാണ്.
എന്നാൽ ഓ മൈ ഡാർലിംഗ് ഒരു മുഴുനീള റൊമാൻറിക് ചിത്രമാണെന്നും അതിൽ ഇത്തരം സീനുകൾ ഒഴിവാക്കാൻ സാധിക്കില്ല എന്ന് സംവിധായകൻ തിരക്കഥ വായിക്കുമ്പോൾ തന്നെ എന്നോട് പറഞ്ഞിരുന്നുവെന്നും 18 വയസ്സിൽ മുകളിൽ പ്രായമുള്ളതിനാൽ ഇതൊരു തെറ്റായി തോന്നുന്നില്ല എന്നും സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.