മലയാള സിനിമയിൽ വൻ വിജയത്തിന് സാക്ഷിയാവുകയായിരുന്നു പ്രേമലു എന്ന സിനിമയുടെ റിലീസ്. നസ്ലിൻ, മമ്ത ബിജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് ഏ. ഡീ സംവിധാനം ചെയ്ത സിനിമയാണ് പ്രേമലു. ഇപ്പോഴിതാ പ്രേമലുവിന് ഒരു രണ്ടാം ഭാഗം ഉണ്ടായാൽ അതിൽ എങ്ങനെയായിരിക്കും കഥയെന്ന് പറയുകയാണ് ഷിജു അച്ചാണ്ടി എന്ന പ്രേക്ഷകൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.
നീണ്ട പ്രശ്നങ്ങൾക്ക് ശേഷം തുടർ പഠനത്തിനായി യുകെയിലേക്ക് പോകുന്ന സച്ചിനെ ഫ്ലൈറ്റ് കയറ്റി വിടാനായി എയർപോർട്ടിൽ എത്തുന്ന റീനുവിലൂടെയാണ് പ്രേമലു അവസാനിക്കുന്നത്. എന്നാൽ അതിനു ശേഷമുള്ള അവരുടെ ജീവിതം തന്റെ ഭാവനയിൽ മനോഹരമായി എഴുതി പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷിജു അച്ചാണ്ടി. അദ്ദേഹം എഴുതിയ സ്ക്രിപ്റ്റ് അനുസരിച്ച് യുകെയിൽ എത്തുന്ന സച്ചിന്റെ ജീവിതം ഒരു വിധേനയും മെച്ചപ്പെടുന്നില്ല.
തുടർന്ന് സച്ചിൻ വ്ലോഗിങ്ങും, റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് വേണ്ടി പെയ്ഡ് പ്രമോഷനുമെല്ലാം നടത്തി നോക്കുന്നു. കൂടാതെ എങ്ങനെ സൗജന്യം പറ്റി യു കെ യിൽ ജീവിക്കാം എന്നതിനെ പറ്റിയും കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നു. അവസാനം ഇതൊക്കെ കണ്ട് മടുത്ത റീനു നീ ഒരിക്കലും മാറില്ല എന്ന് പറഞ്ഞ് ബ്രേക്ക് അപ്പ് പറയുന്നു.
ഇങ്ങനെ തുടർന്നുപോകുന്ന ഒരു നീണ്ട കഥ യാണ് ഷിജു പ്രേമലും 2 വിനായി തന്റെ ഭാവനയിൽ എഴുതി പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്തായാലും പ്രേമലുവിന് വളരെയധികം സ്വീകാര്യത ലഭിച്ച മലയാളി പ്രേക്ഷകർക്കിടയിൽ അതിനൊരു രണ്ടാം ഭാഗം ഉണ്ടാവുകയാണെങ്കിൽ ഇത്തരത്തിലുള്ള ഒരു കഥ വേണം എന്നത് തന്നെയായിരിക്കും ആഗ്രഹം. എന്നാൽ മലയാളത്തിലും, അന്യഭാഷകളിലും ഹിറ്റടിച്ച പ്രേമലുവിന് ഇനിയൊരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാം.