പ്രേമലു’ കണ്ട് പ്രശംസകളുമായി നയന്‍താരയും.

8

ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച ശേഷമാണ് നയന്‍താര പ്രേമലു കണ്ടിരിക്കുന്നത്.ചിത്രം കണ്ടതിന് ശേഷം ചിത്രത്തിലെ ഒരു ഫോട്ടോ താരം പങ്കു വച്ചിരുന്നു . ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു’ എന്നാണ് നയന്‍താര സ്‌റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

ഫെബ്രുവരി 9ന് തിയേറ്ററിലെത്തിയ ചിത്രം ഏപ്രില്‍ 12ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ഓപ്പണിംഗ് ദിനത്തില്‍ 90 ലക്ഷം രൂപയാണ് പ്രേമലു നേടിയത് എങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടികള്‍ നേടി . കേരളത്തിന് പുറത്ത് തമിഴിലും തെലുങ്കിലും വരെ ഹിറ്റായി .3 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 136 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. കേരളത്തില്‍ നിന്നും മാത്രം നേടിയത് 62.75 കോടി രൂപയാണ്. ആന്ധ്ര, തെലങ്കാന 13.85 കോടി നേടി.തമിഴ്നാട്ടില്‍ നിന്നും 10.43 കോടിയും, കര്‍ണാടകയില്‍ നിന്നും 5.52 കോടി കൂടാതെ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നിന്നും 1.1 കോടി രൂപയുമാണ് ലഭിച്ചത്. മമിത ബൈജുവും നസ്ലെനും ഒന്നിച്ച ചിത്രം ഗിരീഷ് എ.ഡിയാണ് സംവിധാനം ചെയ്തത്.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം